Kollam

വിദേശത്ത് നിന്നെത്തിയ മലയാളി കറങ്ങിനടക്കുന്നുവെന്ന് പോലിസിന് ആരോഗ്യ വകുപ്പിന്റെ പരാതി

വിദേശത്ത് നിന്നെത്തിയ മലയാളി കറങ്ങിനടക്കുന്നുവെന്ന് പോലിസിന് ആരോഗ്യ വകുപ്പിന്റെ പരാതി
X

കൊല്ലം: കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നെത്തിയ മലയാളി കുടുംബത്തോടൊപ്പം കറങ്ങിനടക്കുന്നതായി പോലിസിന് ആരോഗ്യ വകുപ്പിന്റെ പരാതി. പട്ടാഴി കന്നിമേല്‍ സ്വദേശിക്കെതിരേയാണ് പരാതി. ഇക്കഴഞ്ഞി മാര്‍ച്ച് 8 നാണ് ഇയാള്‍ നാട്ടിലെത്തിയത്. എന്നാല്‍, ഇദ്ദേഹം ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം പാലിക്കുന്നില്ല. ഇയാളുടെ പ്രവൃത്തിയില്‍ പ്രദേശവാസികളും ആശങ്കയിലാണെന്നാണ് കുന്നിക്കോട് പോലിസ് സ്‌റ്റേഷനില്‍ ആരോഗ്യവകുപ്പ് പരാതി അധികൃതര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇംഗ്ലണ്ടില്‍ നിന്നു വന്നയാളാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത ശേഷം കുടുംബത്തോടൊപ്പം കറങ്ങിനടക്കുന്നത്.




Next Story

RELATED STORIES

Share it