Kollam

പരിസ്ഥിതി മലിനീകരണം; മനുഷ്യാവകാശ കമ്മീഷന്‍ നാളെ അഷ്ടമുടിക്കായല്‍ സന്ദര്‍ശിക്കും

പരിസ്ഥിതി മലിനീകരണം; മനുഷ്യാവകാശ കമ്മീഷന്‍ നാളെ അഷ്ടമുടിക്കായല്‍ സന്ദര്‍ശിക്കും
X

കൊല്ലം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നാളെ രാവിലെ 10.30ന് അഷ്ടമുടിക്കായലിലെ പരിസ്ഥിതി മലിനീകരണം നേരിട്ട് പരിശോധിക്കും. കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്ത് നിന്നാണ് പരിശോധന ആരംഭിക്കുന്നത്.

തുടര്‍ന്ന് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. അഷ്ടമുടിക്കായലില്‍ ആശുപത്രി മാലിന്യം ഉള്‍പ്പെടെയുള്ളവ തള്ളുന്നത് പതിവായിട്ടും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായാണ് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി സ്ഥലം സന്ദര്‍ശിക്കുന്നത്.

ആശുപത്രി മാലിന്യത്തിന് പുറമെ കക്കൂസ്, പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളുന്നതായി പരാതിയുണ്ട്. മാലിന്യങ്ങള്‍ കാരണം മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നു. കണ്ടല്‍ക്കാടുകള്‍ നശിപ്പിക്കപ്പെട്ടതു കാരണം ദേശാടന പക്ഷികള്‍ വരാതെയായി. പരിസ്ഥിതി മലിനീകരണം കണ്ടിട്ടും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായി പരാതിയില്‍ പറയുന്നു. അക്ബര്‍ അലി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Next Story

RELATED STORIES

Share it