Kollam

ദാഹജലം പങ്കുവയ്ക്കാം; ദൈവപ്രീതി നേടാം

പൊരിവെയിലിൽ ദാഹിച്ച് വലയുന്നവർക്ക് കുടിവെള്ള വിതരണവുമായി ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ

ദാഹജലം പങ്കുവയ്ക്കാം; ദൈവപ്രീതി നേടാം
X

കൊല്ലം: 'ദാഹജലം പങ്കുവയ്ക്കാം, ദൈവ പ്രീതി നേടാം' എന്ന പ്രമേയം ഉയർത്തിപ്പിടിച്ച് ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിന്നക്കടയിൽ ദാഹജല വിതരണം നടത്തി. നട്ടുച്ച സമയത്ത് പൊരിവെയിലിൽ ദാഹിച്ച് പരവശരായ ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസം പകരുന്നതായിരുന്നു വിതരണം.

ചിന്നക്കടയിൽ ബസിൽ വന്നിറങ്ങിയ യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ഏറെ സമാധാനം പകരുന്ന ഈ പുണ്യ പ്രവർത്തി തുടർ ദിവസങ്ങളിൽ ജില്ലയുടെ മറ്റു ഭാഗങ്ങളിലും ഉണ്ടാകുമെന്ന് ഇമാംസ് കൗൺസിൽ പ്രവർത്തകർ അറിയിച്ചു.

Next Story

RELATED STORIES

Share it