Kollam

കു​ന്ന​ത്തൂ​രിൽ നി​യ​ന്ത്ര​ണം വിട്ട കാ​ർ മ​തി​ലി​ലി​ടിച്ച് നാ​ലുപേ​ർ​ക്ക് പ​രി​ക്ക്

ഡ്രൈ​വ​ർ ഉ​റ​ങ്ങി പോ​യ​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

കു​ന്ന​ത്തൂ​രിൽ നി​യ​ന്ത്ര​ണം വിട്ട കാ​ർ മ​തി​ലി​ലി​ടിച്ച് നാ​ലുപേ​ർ​ക്ക് പ​രി​ക്ക്
X

കൊ​ല്ലം: കു​ന്ന​ത്തൂ​ർ ഭൂ​ത​ക്കു​ഴി ജങ്ഷനിൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെട്ട കാ​ർ മ​തി​ലി​ൽ ഇ​ടിച്ച് നാ​ലുപേ​ർ​ക്ക് പ​രി​ക്കേറ്റു. കാ​ർ യാ​ത്രി​ക​രാ​യ മൈ​നാ​ഗ​പ്പ​ള്ളി വ​ട​ക്കേതി​ൽ രാ​ധാ​മ​ണി, സു​രാ​ജി ഭ​വ​നി​ൽ സു​കു​മാ​ര​ൻ ആ​ചാ​രി, മ​ണി, ഉ​ഷാ​കു​മാ​രി എ​ന്നി​വ​ർ​ക്കാണ് പ​രി​ക്കേ​റ്റത്. ഇ​വ​രെ ശാ​സ്താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​റി​ന്‍റെ ഡ്രൈ​വ​ർ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ഡ്രൈ​വ​ർ ഉ​റ​ങ്ങി പോ​യ​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും മൈ​നാ​ഗ​പ്പ​ള്ളി​യി​ലേ​ക്ക് മ​ട​ങ്ങി വ​ര​വേയാണ് അപകടം. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ത​ക​ർ​ത്ത ശേ​ഷം വീ​ടി​ന്‍റെ മ​തി​ലി​ലേ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. വാ​ഹ​ന​വും വീ​ടി​ന്‍റെ മ​തി​ലും വൈ​ദ്യു​ത പോ​സ്റ്റും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

Next Story

RELATED STORIES

Share it