Kollam

കരുനാഗപ്പള്ളിയില്‍ റോഡരികില്‍ കഞ്ചാവുചെടി; എക്‌സൈസ് സംഘം വേരോടെ പിഴുതുമാറ്റി

കരുനാഗപ്പള്ളിയില്‍ റോഡരികില്‍ കഞ്ചാവുചെടി; എക്‌സൈസ് സംഘം വേരോടെ പിഴുതുമാറ്റി
X

കൊല്ലം: കരുനാഗപ്പള്ളി റോഡരികില്‍ കഞ്ചാവ് ചെടി കണ്ടെത്തി. പുതിയകാവ് ജങ്ഷന് പടിഞ്ഞാറ് വൈദ്യുതി പോസ്റ്റിനു സമീപത്തുനിന്നാണ് 90 സെന്റീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. പുഷ്പിക്കാന്‍ പാകമായ തരത്തിലുള്ള കഞ്ചാവുചെടിയാണ് എക്‌സൈസ് വിഭാഗം കണ്ടെത്തിയത്. കരുനാഗപ്പള്ളി എക്‌സൈസ് സിഐയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് സിഐ ശിവപ്രസാദ്, പ്രിവന്റീവ് ഓഫിസര്‍മാരായ പി എ അജയകുമാര്‍, അമ്പികേശന്‍, പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് ടി സജുകുമാര്‍, സിഇഒമാരായ സന്തോഷ്, അനില്‍കുമാര്‍, ഷാഡോ പ്രിവന്റീവ് ഓഫിസര്‍ എ അജിത്കുമാര്‍, ശ്രീകുമാര്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.

Next Story

RELATED STORIES

Share it