Kollam

പതിനാറുകാരിയ്ക്ക് പീഡനം: സംഘപരിവാറിന്റെ കലാപനീക്കം ഒറ്റക്കെട്ടായി ചെറുക്കുക- യുഎഇ നീലേശ്വരം കള്‍ച്ചറല്‍ സൊസൈറ്റി

പ്രദേശത്തിന് പുറത്തുനിന്നും വന്ന ചില സംഘപരിവാര്‍ ക്രിമിനലുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രദേശത്ത് കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിതശ്രമം നടത്തുകയായിരുന്നു.

പതിനാറുകാരിയ്ക്ക് പീഡനം: സംഘപരിവാറിന്റെ കലാപനീക്കം ഒറ്റക്കെട്ടായി ചെറുക്കുക- യുഎഇ നീലേശ്വരം കള്‍ച്ചറല്‍ സൊസൈറ്റി
X

നീലേശ്വരം: കഴിഞ്ഞ ദിവസം തൈക്കടപ്പുറത്ത് പതിനാറുകാരിയായ പെണ്‍കുട്ടിയെ പിതാവടക്കം നിരവധിപേര്‍ പീഡിപ്പിച്ചെന്ന വാര്‍ത്ത അതീവ ഗൗരവമുള്ളതും സമൂഹമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന് യുഎഇ നീലേശ്വരം കള്‍ച്ചറല്‍ സൊസൈറ്റി അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ പിതാവിനെയും മറ്റു മൂന്ന് പ്രതികളെയും അറസ്റ്റുചെയ്തിട്ടുണ്ടെങ്കിലും ഈ പെണ്‍കുട്ടിയെ മറ്റു പലര്‍ക്കും കാഴ്ചവയ്ക്കുന്നതില്‍ പ്രധാന സൂത്രധാരനും കേസിലെ മുഖ്യപ്രതിയുമായ പടന്നക്കാട് സ്വദേശിയെ ചില ഭരണപക്ഷ രാഷ്ട്രീയപ്പാര്‍ട്ടിയുടെ തണലില്‍ ചിലര്‍ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട് എന്നത് സമൂഹം ഗൗരവത്തോടെ കാണേണ്ടതുണ്ട്.

അതിപൈശാചികമായ ഈ പീഡനവിഷയവുമായി ബന്ധപ്പെട്ട് പ്രദേശത്തെ എസ്ഡിപിഐ, മുസ്ലിം ലീഗ് അടക്കമുള്ള പ്രബലരാഷ്ട്രീയപ്പാര്‍ട്ടികളൊക്കെ പ്രതികളെ മുഴുവനും എത്രയുംപെട്ടെന്ന് പിടികൂടണമെന്ന് ആവശ്യപ്പെട്ടും ഇരയുടെ കൂടെ നിന്ന് നീതി ലഭിക്കുന്നതിന് വേണ്ടി ഏതറ്റംവരെ പോവാന്‍ തയ്യാറാണെന്നും അറിയിച്ച് പ്രസ്താവനകളും പ്രതിഷേധങ്ങളും നടത്തിയിട്ടുണ്ട്. അതിനിടെ പ്രദേശത്തിന് പുറത്തുനിന്നും വന്ന ചില സംഘപരിവാര്‍ ക്രിമിനലുകള്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രദേശത്ത് കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിതശ്രമം നടത്തുകയായിരുന്നു.

തീര്‍ത്തും ഇങ്ങനെയുള്ള ക്രിമിനലുകളുടെ ഗൂഢലക്ഷ്യം പ്രദേശവാസികള്‍ തിരിച്ചറിയുകയും ഒറ്റക്കെട്ടായി ഇവരെ ചെറുക്കുകയും ചെയ്യണം. പാലത്തായിയിലും ഇപ്പോള്‍ നീലേശ്വരത്തും നടന്ന ഈ ക്രൂരകൃത്യങ്ങളില്‍ പ്രതികളായ മുഴുവന്‍ പീഡനവീരന്‍മാര്‍ക്കും ഏറ്റവും കടുത്ത ശിക്ഷ തന്നെ ലഭ്യമാക്കണമെന്നും യുഎഇ നീലേശ്വരം കള്‍ച്ചറല്‍ സൊസൈറ്റി ഭാരവാഹികളായ അഷ്റഫ് പറമ്പത്ത്, അബ്ദുറഹ്മാന്‍ ഇടക്കാവില്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it