Kasaragod

പശു ഭീകരതയ്ക്ക് താക്കീതായി എസ്ഡിപിഐ പ്രകടനം (Video)

എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ എന്‍മകജെ പെര്‍ളയിലാണ് പ്രകടനം നടത്തിയത്.

പശു ഭീകരതയ്ക്ക് താക്കീതായി എസ്ഡിപിഐ പ്രകടനം (Video)
X

പെര്‍ള: കഴിഞ്ഞ ദിവസം കന്നുകാലികളുമായി വരികയായിരുന്ന തൊഴിലാളികളെ മര്‍ദ്ദിച്ച് വാഹനവും പണവും കവര്‍ന്ന പശുഭീകരതയ്‌ക്കെതിരേ എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി. എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ എന്‍മകജെ പെര്‍ളയിലാണ് പ്രകടനം നടത്തിയത്. അന്‍സാര്‍ ഹൊസങ്കടി, ഹാരിസ് ഉദ്യാവര്‍, മുസ്തഫ മച്ചംപാടി, സിദ്ധിഖ് പെര്‍ള, ഹമീദ് ഹൊസങ്കടി, അല്‍ത്താഫ് അഡ്യനടുക്ക, ശാഹുല്‍ ഹമീദ് മഞ്ചേശ്വരം, അലി മിയാപ്പദവ് നേതൃത്വം നല്‍കി. പെര്‍ള ചെക്ക് പോസ്റ്റില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ബസ്സ്റ്റാന്റില്‍ അവസാനിച്ചു.


കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ മുഹമ്മദ് കുഞ്ഞിയുടെ മകനും പിക്കപ്പ് വാന്‍ഡ്രൈവറുമായ ഹംസ(40), സഹായി കര്‍ണാടക പുത്തൂര്‍ പര്‍പുഞ്ചയിലെ ഇബ്രാഹിമിന്റെ മകന്‍ അല്‍ത്താഫ് (30) എന്നിവരാണ് തിങ്കളാഴ്ച്ച എന്‍മകജെ മഞ്ചനടുക്കത്ത് ആക്രമിക്കപ്പട്ടത്. ഇവരെ ചെങ്കള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിനു പിന്നില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് ഇവര്‍ ആരോപിച്ചിരുന്നു. മോദി വീണ്ടും അധികാരത്തിലേറിയതിന്റെ ഹുങ്കാണ് സംഘപരിവാരം കാണിക്കുന്നതെന്നും ഉത്തരേന്ത്യയിലെ പശുഭീകരത കേരളത്തിലും ആവര്‍ത്തിക്കാനുള്ള ശ്രമത്തെ ജനകീയമായി പ്രതിരോധിക്കുമെന്നും എസ്ഡിപിഐ മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it