Kasaragod

എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഇന്ന്; സംസ്ഥാന പ്രസിഡന്റ് പങ്കെടുക്കും

ശനിയാഴ്ച വൈകുന്നേരം 7ന് ഉപ്പള വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും.

എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഇന്ന്; സംസ്ഥാന പ്രസിഡന്റ് പങ്കെടുക്കും
X

കാസറഗോഡ്: സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ മഞ്ചേശ്വരം നിയോജക മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഇന്ന് വൈകിട്ട് ഉപ്പളയില്‍ നടക്കും. ശനിയാഴ്ച വൈകുന്നേരം 7ന് ഉപ്പള വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യും.

ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ നിലപാട് യോഗത്തില്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. അതേ സമയം, നിര്‍ണായകമായ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ വോട്ട് ആരുടെ പെട്ടിയില്‍ വീഴുമെന്ന ആകാംക്ഷയിലാണ് മുന്നണികള്‍. കഴിഞ്ഞ തവണ നൂറില്‍ താഴെ വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥി ഇവിടെ ജയിച്ചത്. ബിജെപിയായിരുന്നു രണ്ടാം സ്ഥാനത്ത്. സംഘപരിവാര്‍ സ്ഥാനാര്‍ത്ഥിയുടെ പരാജയം ഉറപ്പു വരുത്താന്‍ ഏറ്റവും വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിക്ക് വോട്ട്‌നല്‍കാനാണ് പാര്‍ട്ടി തീരുമാനമെന്നാണ് അറിയുന്നത്. മഞ്ചേശ്വരത്ത് ആര്‍ക്കാണ് വിജയസാധ്യതയെന്നതു സംബന്ധിച്ച് എസ്ഡിപിഐ മണ്ഡലം കമ്മിറ്റി സംസ്ഥാന സമിതിക്ക് ഇതിനകം റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള പ്രഖ്യാപനമാവും ഇന്നുണ്ടാവുക.

Next Story

RELATED STORIES

Share it