നിലേശ്വരം പീഢനം: മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം-എസ് ഡിപി ഐ

X
BSR21 July 2020 6:20 AM GMT
കാസര്‍കോഡ്: നിലേശ്വരത്തെ 16 വയസ്സുകാരിയെ പിഡീപ്പിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ട് വരണമെന്നും അര്‍ഹമായ ശിക്ഷ ലഭിക്കുന്നതിന് പഴുതടച്ച അന്വേഷണം വേണമെന്നും എസ് ഡിപിഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുസ്സലാം. സമയബന്ധിതമായി കേസ് അന്വേഷിച്ച്ശിക്ഷ ഉറപ്പാക്കാനുള്ള ഊര്‍ജ്ജിതമായ നടപടി ക്രമങ്ങള്‍ ഉണ്ടായാലേ പോക്‌സോ കേസുകള്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളു. പ്രതികളെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടാനാണ് സഹായകമാവുക. ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കുന്നതിനു വേണ്ടി പാര്‍ട്ടി നിലകൊള്ളുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
Neeleshwaram Posco case: All the accused should be brought before the law-SDPI
Next Story