- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മദ്രസ അധ്യാപകനെതിരേ വധശ്രമം: മുഴുവന്‍ പ്രതികെളയും അറസ്റ്റുചെയ്യണമെന്ന് എസ്ഡിപിഐ
അധികാരികള്‍ ജനങ്ങളുടെ ആശങ്കയകറ്റണം
മഞ്ചേശ്വരം: മഞ്ചേശ്വരം ബായാര്‍ മുളിഗദ്ദെ സ്വദേശിയും മദ്രസാധ്യാപകനുമായ അബ്ദുല്‍ കരിം മുസ്്‌ല്യാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഗൂഢാലോചന പ്രതികളടക്കം മുഴുവന്‍ ആര്‍എസ്എസ് ക്രിമിനലുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നിയമപാലകര്‍ ആര്‍ജവം കാട്ടണമെന്ന് എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇപ്പോള്‍ പേരിനു മാത്രമാണ് ചില ആളുകളെ അറസ്റ്റുചെയ്തതെന്ന് പൊതുജനത്തിനിടയില്‍ സംസാരമുണ്ട്. ബന്ധപ്പെട്ട അധികാരികള്‍ ജനങ്ങളുടെ ആശങ്കയകറ്റണം. ശബരിമല സ്ത്രീവിഷയത്തില്‍ ആഹ്വാനംചെയ്ത ഹര്‍ത്താലിലൂടെ വര്‍ഗീയകലാപമായിരുന്നു സംഘപരിവാര്‍ ലക്ഷ്യമിട്ടത്. അതാണ് വിഷയങ്ങളില്‍ ഒരു ബന്ധവുമില്ലാത്ത മദ്രസാധ്യാപകന്‍ കരിം മുസ്്‌ല്യാരെ വധിക്കാന്‍ ശ്രമിച്ചത്. അദ്ദേഹം ഇപ്പോള്‍ അത്യാസന്നനിലയില്‍ സ്വകാര്യാശുപത്രിയിലാണ്. സംഘപരിവാര്‍ കലാപശ്രമങ്ങളെ പോലിസ് അധികാരികള്‍ ഗൗരവത്തില്‍ കാണണമെന്നും ഗൂഢാലോചനകള്‍ പുറത്തുകൊണ്ടുവരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് അന്‍സാര്‍ ഹൊസങ്കടി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാല്‍ ഹൊസങ്കടി, മുബാറക്ക് കടമ്പാര്‍, ഹമീദ് ഹൊസങ്കടി, നസീര്‍ ഉപ്പള സംസാരിച്ചു.
RELATED STORIES
കേന്ദ്രസര്‍ക്കാര്‍ മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുന്നു: കെ...
14 Dec 2024 5:08 AM GMTജയില്‍ മോചിതരാവുന്ന 'പൂവാലന്മാര്ക്ക്' ജിപിഎസ് ടാഗിടാന് ബ്രിട്ടന്
14 Dec 2024 4:54 AM GMTസംഭലില്‍ ഭരണകൂട അതിക്രമം തുടരുന്നു; പള്ളി ഇമാമിന് രണ്ട് ലക്ഷം പിഴ,...
14 Dec 2024 4:46 AM GMTസഹോദരങ്ങളെ കാണാന്‍ പോയതിന് ഭാര്യയുടെ കഴുത്തില്‍ വെട്ടുകത്തിവെച്ച...
14 Dec 2024 4:12 AM GMTനടി അനുശ്രീയുടെ പിതാവിന്റെ കാര്‍ മോഷ്ടിച്ച പ്രബിന് സ്ഥിരം കള്ളന്;...
14 Dec 2024 3:43 AM GMTഅതുല്‍ സുഭാഷിന്റെ ആത്മഹത്യ: പ്രതിഷേധം കനക്കുന്നു; ഗാര്‍ഹികപീഡന നിരോധന...
14 Dec 2024 2:46 AM GMT