Kasaragod

കാസര്‍കോട്ട് 19കാരിക്കെതിരേ അന്യായമായി കേസെടുത്ത സംഭവം; എസ്‌ഐയെ സ്ഥലംമാറ്റും

കാസര്‍കോട്ട് 19കാരിക്കെതിരേ അന്യായമായി കേസെടുത്ത സംഭവം; എസ്‌ഐയെ സ്ഥലംമാറ്റും
X

കാസര്‍കോഡ്: 19കാരിക്കെതിരേ അന്യായമായി കേസെടുത്ത സംഭവത്തില്‍ എസ് ഐയെ സ്ഥലംമാറ്റും. ഈ മാസം ഏഴാം തിയ്യതിയാണ് മേനംകോട് സ്വദേശി മാജിതയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരന്‍ ഇരുചക്രവാഹനം ഓടിച്ചെന്ന് ചൂണ്ടിക്കാട്ടി പോലിസ് കേസെടുക്കുന്നത്. വൈകിട്ട് ആറരയോടെ ചെങ്കളയിലെ ഫാര്‍മസിയിലേക്ക് എത്തിയ മാജിത സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത് ജോലിക്ക് പോയിരുന്നു. മാജിതയുടെ സഹോദരന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സ്‌കൂട്ടറിന് സമീപം എത്തിയപ്പോഴാണ് വിദ്യാനഗര്‍ എസ് ഐ അനൂപും സംഘവും പട്രോളിങ്ങിനായി ഈ വഴി എത്തുന്നത്. മാജിതയുടെ സഹോദരന്‍ വാഹനം ഓടിച്ചെന്ന സംശയത്താല്‍ കേസെടുക്കുകയായിരുന്നു.

മാജിദയാണ് വാഹനം ഓടിച്ചതെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കുടുംബം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. സംഭവം വിവാദമായതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം സുനില്‍കുമാറിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലിസ് മേധാവി വൈ ബി വിജയ് ഭാരത് റെഡ്ഡി നിര്‍ദ്ദേശിച്ചു. എസ്‌ഐക്ക് വീഴ്ച പറ്റിയെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്.




Next Story

RELATED STORIES

Share it