സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ്; മുസ്ലിം പ്രതിനിധ്യമില്ലാത്തത് ചര്‍ച്ചയാവുന്നു

കാസര്‍കോട്: സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റില്‍ പേരിനുപോലും മുസ്ലിം പ്രാതിനിധ്യമില്ലാത്തത് ചര്‍ച്ചയാവുന്നു. കെ ബാലകൃഷ്ണന് ജില്ലാ സെക്രട്ടറിയായി തുടരുന്ന കമ്മിറ്റിയില്‍ പി ജനാര്ദ്ദനന്, എം രാജഗോപാലന്‍ എംഎല്‍എ, കെ വി കുഞ്ഞിരാമന്, വി കെ രാജന്, സാബു എബ്രഹാം, വിവി രമേശന്, കെ ആര് ജയാനന്ദ, എം സുമതി, സി പ്രഭാകരന് എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങള്‍. നേരത്തെ കമ്മിറ്റിയിലുണ്ടായിരുന്ന വി പി പി മുസ്തഫയെ ഇക്കുറി ഒഴിവാക്കിയിട്ടുണ്ട്.
മന്ത്രിയുടെ പേഴ്സനല്‍ സ്റ്റാഫ് അംഗമായതിനാലാണ് മുസ്തഫയെ ഒഴിവാക്കിയതെന്ന് നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും മുസ്ലിം വിഭാഗത്തില്‍നിന്ന് ജില്ലാ സെക്രട്ടേറിയറ്റിലേക്കു ആരെയും പരിഗണിക്കാതിരുന്നത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃസ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗങ്ങളെ പരിഗണിക്കുന്നില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മുന്‍നിര്‍ത്തിയാണ് സിപിഎമ്മിന്റെ ഇരട്ടത്താപ്പ് സോഷ്യല്‍ മീഡിയ ചോദ്യം ചെയ്യുന്നത്. പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയായ കെ വി കുഞ്ഞിരാമനെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയതും വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.
RELATED STORIES
ശക്തമായ കാറ്റിന് സാധ്യത;കേരള തീരത്ത് 19 വരെ മല്‍സ്യബന്ധനത്തിന്...
16 May 2022 10:33 AM GMTശിവലിംഗം കണ്ടെത്തിയതായി അഡ്വക്കേറ്റ് കമ്മീഷണര്‍;ഗ്യാന്‍വാപി പള്ളി...
16 May 2022 10:17 AM GMTസംഘപരിവാര്‍ കട നശിപ്പിച്ച പഴക്കച്ചവടക്കാരനെ സാഹിത്യമേള ഉദ്ഘാടനം...
16 May 2022 10:03 AM GMTകെ റെയില്‍:സര്‍വേ കുറ്റിക്ക് പകരം ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്താന്‍...
16 May 2022 8:20 AM GMTകുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ; സാബു എം ജേക്കബിനെ പരിഹസിച്ച്...
16 May 2022 7:33 AM GMTകല്ലാംകുഴി ഇരട്ടക്കൊല;ലീഗ് നേതാവ് ഉള്‍പ്പെടെ 25 പ്രതികള്‍ക്കും...
16 May 2022 7:12 AM GMT