- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭിന്നശേഷിക്കാര്‍ക്കും കിടപ്പുരോഗികള്‍ക്കും വീടുകളിലെത്തി കൊവിഡ് വാക്‌സിനേഷന്‍; കാസര്‍കോട് ജില്ലയില്‍ തുടക്കമായി
കാസര്‍കോട്: ഭിന്നശേഷിക്കാര്‍ക്കും കിടപ്പുരോഗികള്‍ക്കും വീടുകളിലെത്തി കൊവിഡ് വാക്‌സിനേഷന്‍ നല്‍കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. കാസര്‍കോഡ് നഗരസഭയില്‍ ഒന്നാം വാര്‍ഡ് ചേരങ്കൈ കടപ്പുറത്ത് കിടപ്പുരോഗിയായ അബ്ദുര്‍റഹീമിന് കൊ വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയാണ് വീടുകളില്‍ വാക്‌സിന്‍ ലഭ്യമാക്കുന്ന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ വാക്‌സിനേഷന്‍ മൊബൈല്‍ യൂനിറ്റ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സന്‍ ഷംസീദ ഫിറോസ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ്, ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിയാനാ ഹനീഫ്, വാര്‍ഡ് കൗണ്‍സിലര്‍ മുഷ്താക് സംസാരിച്ചു. ഒരാഴ്ച കൊണ്ട് നഗരസഭയിലെ മുഴുവന്‍ കിടപ്പുരോഗികള്‍ക്കും സവിശേഷ പരിഗണന അര്‍ഹിക്കുന്നവരും വാക്‌സിന്‍ സെന്ററില്‍ പോയി വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്ത ഭിന്നശേഷിക്കാര്‍ക്കും വീടുകളില്‍ തന്നെ വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി എം മുനീര്‍ അറിയിച്ചു.
നേരത്തേ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം വിവിധ ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലും സാമൂഹിക നീതി വകുപ്പും കേരള സാമൂഹിക സുരക്ഷാ മിഷനും അക്കര ഫൗണ്ടേഷന്‍, വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ വിവിധ കോളജുകളിലെ നൂറിലധികം എന്‍എസ്എസ് സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെയും ആരംഭിച്ച ഭിന്നശേഷി സഹായ കേന്ദ്രങ്ങള്‍ വഴി എല്ലാ ഭിന്നശേഷിക്കാരെയും കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു. അതോടൊപ്പം സവിശേഷ പരിഗണന ലഭിക്കേണ്ട ഭിന്നശേഷിക്കാരെ ജില്ലാ ഭരണകൂടത്തിന്റെ we deserve പദ്ധതിയില്‍ നിന്നു കണ്ടെത്തി അവര്‍ക്ക് മുന്‍ഗണന നല്‍കി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കലക്ടറേറ്റിലും ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നു. ഇങ്ങനെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഭിന്നശേഷിക്കാരുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് വാര്‍ഡ് തലത്തില്‍ റൂട്ട് മാപ്പ് തയ്യാറാക്കിയാണ് വീടുകളില്‍ വാക്‌സിനേഷന്‍ ലഭ്യമാക്കുന്നത്.
കാസര്‍കോഡ് വാക്‌സിനേഷന്‍ മൊബൈല്‍ യൂനിറ്റിന് കേരള സാമൂഹിക സുരക്ഷാ മിഷന്‍ വയോമിത്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ആസിയാ ഷഫീക് നേതൃത്വം നല്‍കുന്നു. ആരോഗ്യ വകുപ്പ് വേണ്ട നിര്‍ദേശങ്ങളും വാക്‌സിന്‍ അടക്കമുള്ളവയും ലഭ്യമാക്കുന്നുണ്ട്. വയോമിത്രം സ്റ്റാഫ് നഴ്‌സ് ഗീതു ശ്രീധര്‍, പാലിയേറ്റീവ് നഴ്‌സ് കെ രമ, സെക്കന്‍ഡറി പാലിയേറ്റീവ് നഴ്‌സ് സുസ്മിത, എല്‍എച്‌ഐ ജലജ, ജെപിഎച്എന്‍ അനുശ്രീ എന്നിവര്‍ മൊബൈല്‍ യൂനിറ്റിന്റെ ഭാഗമാണ്. ആശാ വര്‍ക്കര്‍മാരായ നദീഷ, രജിത, അഞ്ജു, ചിത്ര സജിത് എന്നിവര്‍ റൂട്ട് മാപ്പ് തയ്യാറാക്കുകയും ഭിന്നശേഷിക്കാരെയും കിടപ്പുരോഗികളെയും വാക്‌സിനേഷന്‍ ചെയ്യാനായി വീടുകളില്‍ സജ്ജരാക്കുകയും ചെയ്തു.
വരും ദിവസങ്ങളില്‍ സാമൂഹികനീതി വകുപ്പില്‍ നിന്നും ലഭ്യമാകുന്ന ഭിന്നശേഷി വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ പട്ടിക പ്രകാരം വയോമിത്രം കാഞ്ഞങ്ങാട് നീലേശ്വരം യൂനിറ്റുകള്‍ കൂടി മൊബൈല്‍ വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് കേരള സാമൂഹിക സുരക്ഷാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ് അറിയിച്ചു.
covid vaccination for disabled and inpatients at home; Started in Kasargod district
RELATED STORIES
മാവോവാദി വിരുദ്ധ സ്ക്വോഡിലെ ഉദ്യോഗസ്ഥന് വെടിയേറ്റു മരിച്ച നിലയില്‍
15 Dec 2024 5:50 PM GMTതബല വിസ്മയം ഉസ്താദ് സാക്കിര്‍ ഹുസൈന് അന്തരിച്ചു
15 Dec 2024 5:34 PM GMTസന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയതുടക്കം; ഏഴ് ഗോള്‍ ത്രില്ലറില്‍...
15 Dec 2024 3:11 PM GMTവാട്ട്സാപ്പ് ബന്ധം ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലെത്തി; മലയാളിയില്‍...
15 Dec 2024 3:08 PM GMTസംഘപരിവാരത്തിന് വടി കൊടുത്ത ശേഷം മലക്കം മറിയുന്ന നിലപാട് സിപിഎം...
15 Dec 2024 2:01 PM GMTലക്ഷദ്വീപ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയിലിട്ട് ക്രൂരമായി...
15 Dec 2024 12:52 PM GMT