Kasaragod

കാസര്‍കോട് ജില്ലയില്‍ 861 പേര്‍ക്ക് കൂടി കൊവിഡ്

കാസര്‍കോട് ജില്ലയില്‍ 861 പേര്‍ക്ക് കൂടി കൊവിഡ്
X

കാസര്‍കോട്: ജില്ലയില്‍ ഇന്ന് 861 പേര്‍ക്കു കൂടി കൊവിഡ്19 പോസിറ്റീവായി. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ചികില്‍യിലുണ്ടായിരുന്ന 180 പേര്‍ കൊവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍(ഹെല്‍ത്ത്) ഡോ. എ വി രാംദാസ് അറിയിച്ചു. നിലവില്‍ 5235 പേരാണ് കൊവിഡ് ചികില്‍സയിലുള്ളത്.

വീടുകളില്‍ 9316 പേരും സ്ഥാപനങ്ങളില്‍ 677 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 9993 പേരാണ്. പുതിയതായി 782 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വേ അടക്കം പുതിയതായി 3321 സാംപിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1380 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 528 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 679 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കൊവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 180 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 38909 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 33332 പേര്‍ക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി.

Covid updates in Kasargod

Next Story

RELATED STORIES

Share it