Top

കാസര്‍ഗോട്ട് അക്രമിസംഘം സ്വകാര്യാശുപത്രി അടിച്ചുതകര്‍ത്തു

ഞായറാഴ്ച രാത്രി 8.30 മണിയോടെ നുള്ളിപ്പാടിയിലെ കെയര്‍വെല്‍ ആശുപത്രിക്ക് നേരെയായിരുന്നു സംഘം ആക്രമണം അഴിച്ചുവിട്ടത്.

കാസര്‍ഗോട്ട് അക്രമിസംഘം സ്വകാര്യാശുപത്രി അടിച്ചുതകര്‍ത്തു
X

കാസര്‍ഗോഡ്: കാസര്‍കോട്ടെ സ്വകാര്യാശുപത്രി ഒരുസംഘം അക്രമികള്‍ അടിച്ചുതകര്‍ത്തു. ഞായറാഴ്ച രാത്രി 8.30 മണിയോടെ നുള്ളിപ്പാടിയിലെ കെയര്‍വെല്‍ ആശുപത്രിക്ക് നേരെയായിരുന്നു സംഘം ആക്രമണം അഴിച്ചുവിട്ടത്. ബൈക്ക് അപകടത്തില്‍പെട്ട രണ്ട് യുവാക്കളെ ആശുപത്രിയിര്‍ കൊണ്ടുവന്നിരുന്നു. അവര്‍ക്കൊപ്പം വന്ന ചിലരാണ് ആക്രമം അഴിച്ചുവിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഡോക്ടറുടെ മുറിയുടെ ഗ്ലാസ് അടിച്ചുതകര്‍ത്ത ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ആക്രമം അഴിച്ചുവിടുകയായിരുന്നു.

ആശുപത്രിക്ക് പുറത്ത് സ്ഥാപിച്ച നോ പാര്‍ക്കിങ് ബോര്‍ഡ് അടക്കം ഉപയോഗിച്ചാണ് ചില്ലുകള്‍ അടിച്ചുതകര്‍ത്തത്. രോഗികളെ കിടത്തിയ മുറിയിലും സംഘം അഴിഞ്ഞാടി. അക്രമംകണ്ട് ആശുപത്രിയിലെത്തിയ രോഗികളും കൂട്ടിരിപ്പുകാരും ഭയന്നോടി. സംഭവമറിഞ്ഞെത്തിയ പോലിസ് സംഘം സംഘത്തിലെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ആശുപത്രിയിലെ സിസിടിവി കാമറ ദൃശ്യം പോലിസ് പരിശോധിച്ചുവരികയാണ്. കൊലക്കേസ് പ്രതി അടക്കമുള്ളവരാണ് അക്രമം നടത്തിയതെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്ഥലത്ത് സംഘടിച്ചവരെ പോലിസ് ലാത്തിവീശിയോടിച്ചു.

Next Story

RELATED STORIES

Share it