കൊവിഡ് നിര്‍ദേശം ലംഘിച്ച് ഫുട്‌ബോള്‍ കളിച്ചവര്‍ക്കെതിരേ കേസ്

X
RSN9 July 2020 11:19 AM GMT
ചെറുവത്തൂര്‍: കൊവിഡ് വ്യാപനം തടയാനുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ച് ഫുട്ബോള്‍ കളിച്ച യുവാക്കള്‍ക്കെതിരേ കേസെടുത്തു. പടന്ന വടക്കേപ്പുറം സ്വദേശികളായ വിജയ്, അക്ഷയ്, ജിഗേഷ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റു നാല് പേരും ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് ചന്തേര പോലിസ് കേസെടുത്തിരിക്കുന്നത്. മാസ്‌ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും സംഘം ചേര്‍ന്നതിനാണ് കേസ്.
Next Story