Kannur

മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍

എട്ടിക്കുളം സ്വദേശി സല്‍മാനെ (28) യാണ് കൂട്ടുപുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി വിഷ്ണുവും സംഘവും അറസ്റ്റുചെയ്തത്.

മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍
X

കണ്ണൂര്‍: മാരകമയക്കുമരുന്നായ 1.290 ഗ്രാം എംഡിഎംഎ (മെത്തലിന്‍ ഡയോക്‌സി മെത്താഫിറ്റമിന്‍) യുമായി യുവാവ് പിടിയിലായി. എട്ടിക്കുളം സ്വദേശി സല്‍മാനെ (28) യാണ് കൂട്ടുപുഴ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി വിഷ്ണുവും സംഘവും അറസ്റ്റുചെയ്തത്. പ്രിവന്റീവ് ഓഫിസര്‍മാരായ സന്തോഷ് തൂണോളി, എന്‍ പത്മരാജന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍ എ പി രാജീവ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ പങ്കജാക്ഷന്‍, പി ടി ശരത്ത്, വനിതാ സിഇഒ വി ബിന്ദു എന്നിവരുമുണ്ടായിരുന്നു.

കേന്ദ്ര നാഡീവ്യൂഹത്തെ മന്ദീഭവിപ്പിക്കുന്നതാണ് എംഡിഎംഎ എന്ന മയക്കുമരുന്ന്. ക്രിസ്റ്റല്‍ അവസ്ഥയിലുള്ള എംഡിഎംഎ വെള്ളത്തില്‍ അലിയിച്ച് ഞരമ്പുകളില്‍ കുത്തിവയ്ക്കുകയോ കത്തിച്ച് പുക ശ്വസിക്കുകയോ ആണ് ചെയ്യാറുള്ളത്. ഒരു മില്ലിഗ്രാം എംഡിഎംഎയ്ക്ക് 24 മണിക്കൂര്‍ ലഹരി നല്‍കാന്‍ കഴിയും. ലോകവ്യാപകമായി നിരോധിച്ച മയക്കുമരുന്നാണിത്.

Next Story

RELATED STORIES

Share it