Kannur

പെയിന്റിങ് ജോലിക്കിടെ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

പെയിന്റിങ് ജോലിക്കിടെ പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
X

കണ്ണൂര്‍: പെയിന്റിങ് ജോലിക്കിടെ പരിക്കേറ്റ് മാസങ്ങളോളമായി ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. പാലത്തുങ്കര താവറം ഹൗസില്‍ ഹഫ്‌സത്ത്-പരേതനായ സലാം ദമ്പതികളുടെ മകന്‍ ജുനൈദ്(23) ആണ് മരിച്ചത്. പെയിന്റിങിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ് രണ്ടുമാസത്തോളമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സഹോദരങ്ങള്‍: യൂസുഫ്, ഇബ്രാഹീം, മുനീര്‍, അബ്ദുല്‍ ഖാദര്‍, ലബീബ്, ഫാത്തതിമ, സുമയ്യ, മുബീന.


Next Story

RELATED STORIES

Share it