വനിതാ കമ്മിഷന് മെഗാ അദാലത്ത് 4ന് കണ്ണൂരില്‍
BY BSR2 Dec 2020 2:44 AM GMT
X
BSR2 Dec 2020 2:44 AM GMT
കണ്ണൂര്‍: കേരള വനിതാ കമ്മിഷന്റെ കണ്ണൂര്‍ ജില്ലയിലെ മെഗാ അദാലത്ത് നാലിന് രാവിലെ 10.30 മുതല്‍ കണ്ണൂര്‍ ജില്ലാ പോലിസ് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. കമ്മിഷനില്‍ ലഭിച്ച ജില്ലയിലെ 59 പരാതികളാണ് പരിഗണിക്കുന്നത്. അദാലത്തിന്റെ വിവരം പരാതിക്കാരെയും എതിര്‍കക്ഷികളെയും മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അദാലത്ത് സംഘടിപ്പിക്കുക. പരാതിക്കാരെയും എതിര്‍കക്ഷികളെയും മാത്രമേ അദാലത്ത് നടക്കുന്ന ഹാളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. കുട്ടികളെയും പ്രത്യേകിച്ച്, 10 വയസ്സിനു താഴെയുള്ളവര്‍, മുതിര്‍ന്ന പൗരന്മാര്, രോഗമുള്ളവര്‍ എന്നിവരെ കൂടെക്കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണം. അദാലത്തിനെത്തുന്നവര്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം.
Women's Commission Mega Adalath
Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMT