Kannur

യൂഎപിഎ ഭേദഗതി ബില്‍; കോണ്‍ഗ്രസ് നടപടി പ്രതിഷേധാര്‍ഹം എസ്ഡിപിഐ

ബഹുഭൂരിപക്ഷം വരുന്ന മതേതരമനസ്സുകളെ വിശ്വാസത്തിലെടുക്കുന്നതിന് പകരം തരംപോലെ മൃദുഹിന്ദുത്വവും തീവ്രഹിന്ദുത്വവും പയറ്റുകയാണ് കാലങ്ങളായി കോണ്‍ഗ്രസ് ചെയ്യുന്നത്. ഇതിന്റെ ദുരിതഫലം രാജ്യം അനുഭവിച്ചതാണ്.

യൂഎപിഎ ഭേദഗതി ബില്‍; കോണ്‍ഗ്രസ് നടപടി പ്രതിഷേധാര്‍ഹം എസ്ഡിപിഐ
X

കണ്ണൂര്‍: യൂഎപിഎ ഭേദഗതി ബില്ലിന്‍മേല്‍ നടന്ന വോട്ടെടുപ്പില്‍ അനുകൂലസമീപനം സ്വീകരിച്ച കോണ്‍ഗ്രസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ വാര്‍ഷിക റിവ്യൂ യോഗം ഐക്യകണ്‌ഠേന പാസാക്കിയ പ്രമേയത്തില്‍ വ്യക്തമാക്കി. ഒരേ സമയം ബില്ലിനെതിരേ സംസാരിക്കുകയും വോട്ടെടുപ്പില്‍ പിന്തുണയ്ക്കുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിയണം. എന്നും മതന്യൂനപക്ഷങ്ങളോട് വഞ്ചനാപരമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചുവരുന്നത്.

ന്യൂനപക്ഷങ്ങളോടൊപ്പം നില്‍ക്കുന്നുവെന്ന് തോന്നിപ്പിക്കുകയും ആവശ്യാനുസരണം മറുകണ്ടം ചാടുകയും ചെയ്യുന്ന പതിവ് ആവര്‍ത്തിക്കുകയാണ്. ബഹുഭൂരിപക്ഷം വരുന്ന മതേതരമനസ്സുകളെ വിശ്വാസത്തിലെടുക്കുന്നതിന് പകരം തരംപോലെ മൃദുഹിന്ദുത്വവും തീവ്രഹിന്ദുത്വവും പയറ്റുകയാണ് കാലങ്ങളായി കോണ്‍ഗ്രസ് ചെയ്യുന്നത്. ഇതിന്റെ ദുരിതഫലം രാജ്യം അനുഭവിച്ചതാണ്.

പ്രതിപക്ഷ കൂട്ടായ്മയിലൂടെ ഭരണകൂടത്തിന്റെ ഹിഡന്‍ അജണ്ടകളെ രാജ്യസഭയില്‍ പരാചയപ്പെടുത്താന്‍ സാധിക്കുമായിരുന്നിട്ടും അതിന് നേതൃത്വം നല്‍കേണ്ട കോണ്‍ഗ്രസ് നാഥനില്ലാ കളരിയായി മാറി. ഈ അവസരം ആര്‍എസ്എസ് ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണെന്നും ശക്തമായ പ്രതിപക്ഷ കൂട്ടായ്മ രൂപപ്പെടുത്താന്‍ ഇനിയെങ്കിലും മതേതരകക്ഷികള്‍ തയ്യാറാവണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് വാര്‍ഷിക റിപോര്‍ട്ട് അവതരിപ്പിച്ചു. റിപോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്ക് സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്‍ നേതൃത്വം നല്‍കി.


Next Story

RELATED STORIES

Share it