Kannur

കണ്ണൂര്‍ നഗരത്തില്‍ 56 പേരെ കടിച്ച തെരുവുനായയെ ചത്ത നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ നഗരത്തില്‍ 56 പേരെ കടിച്ച തെരുവുനായയെ ചത്ത നിലയില്‍ കണ്ടെത്തി
X

കണ്ണൂര്‍: നഗരത്തെ എട്ട് മണിക്കൂര്‍ വിറപ്പിച്ച് 56 പേരെ കടിച്ച തെരുവുനായയെ ചത്ത നിലയില്‍ കണ്ടെത്തി. താവക്കര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തായിരുന്നു തെരുവുനായയുടെ ആക്രമണം. പരിക്കേറ്റവരില്‍ നാല് പേരെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. രാവിലെ മുതല്‍ പ്രദേശവാസികളെ ഓടി നടന്ന് ആക്രമിച്ച നായയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. വേറെയും നായ്ക്കളുണ്ടോ എന്ന് സംശയിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

നഗര മധ്യത്തില്‍ രാവിലെ കണ്ടത് തെരുവുനായയുടെ വിളയാട്ടമാണ്. നടന്നുപോയവര്‍, ബസ് കാത്തു നിന്നവര്‍ തുടങ്ങി കണ്ണില്‍ കണ്ടവരെയൊക്കെ നായ കടിച്ചു. 11:00 മണിയോടെ ജില്ലാ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റവര്‍ തിങ്ങിനിറഞ്ഞിരുന്നു. നവംബറിലും റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സമാനസംഭവം ഉണ്ടായിരുന്നു. അന്ന് യാത്രക്കാരായ 18 പേര്‍ക്കായിരുന്നു കടിയേറ്റത്.



Next Story

RELATED STORIES

Share it