Kannur

കൂത്തുപറമ്പ് നീര്‍വേലിയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി ബസ്സിടിച്ച് മരിച്ചു

കൂത്തുപറമ്പ് നീര്‍വേലിയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി ബസ്സിടിച്ച് മരിച്ചു
X

കണ്ണൂര്‍: കൂത്തുപറമ്പിനടുത്ത് നീര്‍വേലിയില്‍ ബസ്സിടിച്ച് ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. 13ാം മൈലില്‍ കര്‍ണാടക സ്‌റ്റേറ്റ് ആര്‍ടിസി ബസ്സിടിച്ചാണ് മെരുവമ്പായി യുപി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി ഷാനിബാ മന്‍സില്‍ ഫിസാന്‍ (13) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം.

മട്ടന്നൂര്‍ ഭാഗത്തുനിന്ന് കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ബസ്സാണ് റോഡരികില്‍ നില്‍ക്കുകയായിരുന്ന ഫിസാനെ ഇടിച്ചത്. അമിതവേഗതിയില്‍ ഒരു സ്വകാര്യബസ്സിനെ മറികടന്നെത്തിയ ബസ് ഫിസാനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. പിതാവ്: സി എച്ച് ഫൈസല്‍. മാതാവ്: റഫ്ഷാന. സഹോദരങ്ങള്‍: ആയിഷ, ഇന്‍ഷ.

Next Story

RELATED STORIES

Share it