Kannur

കണ്ണൂരില്‍ സഹോദരങ്ങള്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

കണ്ണൂരില്‍ സഹോദരങ്ങള്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം
X

കണ്ണൂര്‍: കണ്ണൂരില്‍ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. പിണറായി കിഴക്കുംഭാഗത്താണ് സഹോദരങ്ങളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിറമ്മല്‍ വീട്ടില്‍ സുകുമാരന്‍, രമേശന്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ തൂങ്ങി മരിച്ച നിലയിലും ഒരാളെ കട്ടിലില്‍ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. സ്ഥിരമായി ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങിച്ചിരുന്ന ഇവരെ രണ്ടു ദിവസമായി കാണാതിരുന്നതിനെ തുടര്‍ന്നു നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പിണറായി പോലിസ് പറയുന്നത്. കണ്ണൂരില്‍ നിന്നും ഫൊറന്‍സിക്ക് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി




Next Story

RELATED STORIES

Share it