ക്വട്ടേഷനും മാഫിയാ പ്രവര്‍ത്തനവും സിപിഎമ്മിന്റെ കുലത്തൊഴില്‍: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

കണ്ണൂര്‍: ക്വട്ടേഷനും മാഫിയാ പ്രവര്‍ത്തനവും സിപിഎമ്മിന്റെ കുലത്തൊഴിലായി മാറിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. കെഎസ് യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സജിത്ത്‌ലാല്‍ അനുസ്മരണ പരിപാടി ഡിസിസി ഓഫിസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. ഭീകര സംഘടനകളെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് സ്വര്‍ണക്കടത്തിനും കൊലപാതകത്തിനുമെല്ലാം സിപിഎം സംഘങ്ങള്‍ നേതൃത്വം നല്‍കുന്നത്. പാര്‍ട്ടിയും നേതാക്കളും ഇത്തരം സംഘങ്ങളുടെ തടവറയിലാണ്. കൊലപാതകികളും മാഫിയ തലവന്മാരുമാണ് പാര്‍ട്ടി അണികളുടെ ആരാധനാ മൂര്‍ത്തികളെന്നും ഇവര്‍ ഇന്ന് കേരളത്തിലെ ഒരു സാമൂഹിക വിപത്തായി മാറിയിരിക്കുക്കുകയാന്നെന്നും അദ്ദേഹം പറഞ്ഞു.
സജിത്ത്‌ലാലിനെ പോലുള്ള പോരാളികളുടെ ഓര്‍മ്മകളെ പോലും സിപിഎം ഭയപ്പെടുകയാണ്. അതിഭീകരമായി കൊലപ്പെടുത്തിയിട്ട് ഇരുപത്തിയാറ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വളര്‍ന്നുവരുന്ന തലമുറയ്ക്ക് സജിത്ത്‌ലാലിന്റെ പോരാട്ടങ്ങള്‍ ആവേശം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ അനുസ്മരണ പ്രഭാഷണം നടത്തി. സജിത്ത്‌ലാലിന്റെ കുടുംബാംഗം നാരായണ്‍ കുട്ടി സംബന്ധിച്ചു.
കെഎസ് യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ റിജില്‍ മാക്കുറ്റി, വി പി അബ്ദുര്‍റഷീദ്, സുദീപ് ജെയിംസ്, അതുല്‍ വി കെ,അഭിജിത്ത് സി ടി, ഐബിന്‍ ജേക്കബ്, ഫര്‍ഹാന്‍ മുണ്ടേരി, നവനീത് നാരായണന്‍, ആദര്‍ശ് മാങ്ങാട്ടിടം, അന്‍സില്‍ വാഴപ്പള്ളില്‍, ലിജിന കെ, ഗോകുല്‍ കല്യാട്, ഹരികൃഷ്ണന്‍ പാലാട്, ആകാശ് ഭാസ്‌കരന്‍, കെ റാഹിബ്, വിഷ്ണു നാരായണന്‍, എന്‍ പി അനുരാഗ്, അശ്വിന്‍ മതുക്കോത്ത്, ആഷിത് അശോകന്‍, സുഹൈല്‍ ചെമ്പന്‍തോട്ടി സംസാരിച്ചു.
Quotations and mafia activities CPM's genocide: Rajmohan Unnithan MP
RELATED STORIES
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്,...
8 Aug 2022 6:26 PM GMTകോമണ്‍വെല്‍ത്ത് ഗെയിംസ് ; കൊവിഡ് ബാധിതയായ താഹ്ലിയാ മഗ്രാത്തിനെ...
8 Aug 2022 8:24 AM GMTട്വന്റിയിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി ടീം ഇന്ത്യ
8 Aug 2022 7:05 AM GMTഇന്ത്യാ-വെസ്റ്റ്ഇന്‍ഡീസ് നാലാം ട്വന്റി-20 ഇന്ന്; ദീപക് ഹൂഡ കളിക്കും
5 Aug 2022 11:07 AM GMTഏഷ്യാ കപ്പ്; ടീം പ്രഖ്യാപനം തിങ്കളാഴ്ച; ദീപക് ചാഹര്‍ തിരിച്ചെത്തും
4 Aug 2022 5:38 PM GMTരാഹുലിന്റെ സ്ഥാനം തെറിക്കും; ഹാര്‍ദ്ദിക്ക് ഇന്ത്യയുടെ സ്ഥിരം വൈസ്...
4 Aug 2022 8:50 AM GMT