Kannur

ജിന്ന്ബാധ ഒഴിപ്പിക്കാനെത്തി 16കാരിക്ക് പീഡനം; 54 കാരന് 52 വര്‍ഷം തടവും പിഴയും

ജിന്ന്ബാധ ഒഴിപ്പിക്കാനെത്തി 16കാരിക്ക് പീഡനം; 54 കാരന് 52 വര്‍ഷം തടവും പിഴയും
X

തളിപ്പറമ്പ്: ജിന്ന് ബാധ ഒഴിപ്പിക്കാനെത്തി 16കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ തളിപ്പറമ്പ് സ്വദേശിയെ പോക്‌സോ കോടതി 52 വര്‍ഷം കഠിന തടവിനും മൂന്നേകാല്‍ ലക്ഷം രൂപ പിഴ അടക്കാനും ശിക്ഷിച്ചു. ഞാറ്റുവയലിലെ തുന്തക്കാച്ചി മീത്ത ലെപുരയില്‍ ഇബ്രാഹിമിനെ(54) യാണ് തളിപ്പറമ്പ് പോക്‌സോ കോടതി ജഡ്ജ് ആര്‍. രാജേഷ് ശിക്ഷിച്ചത്. തളിപ്പറമ്പ് പോലിസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുകയുമായിരുന്നു.

2020 സപ്തംബര്‍ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിക്കും മൂത്തുമ്മയ്ക്കും ജിന്ന് ബാധയുണ്ടായത് ഒഴിപ്പിക്കാനായി എത്തിയതായിരുന്നു ഇബ്രാഹിം. ബാധ ഒഴിപ്പിക്കാമെന്ന് പറഞ്ഞ് 77,000 രൂപ വാങ്ങി വഞ്ചിച്ചതിനും പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തി അവ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പണം തട്ടുകയും ചെയ്തതിന് ഇയാള്‍ക്കെതിരെ കേസുണ്ട്. അന്നത്തെ തളിപ്പറമ്പ് സി.ഐ എന്‍.കെ സത്യനാഥനാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ കുറ്റ പത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഷെറിമോള്‍ ജോസ് ഹാജരായി.



Next Story

RELATED STORIES

Share it