Kannur

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് എംഡിഎംഎ പിടികൂടി; സൂക്ഷിച്ചത് പൂജാ മുറിയില്‍

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് എംഡിഎംഎ പിടികൂടി; സൂക്ഷിച്ചത് പൂജാ മുറിയില്‍
X

കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് ലഹരി മരുന്ന് പിടികൂടി. തലശ്ശേരി ഇല്ലത്ത് താഴെയിലെ റെനിലിന്റെ വീട്ടില്‍ നിന്നാണ് ലഹരി മരുന്ന് പിടികൂടിയത്.1.2 കിലോ കഞ്ചാവും അഞ്ച് ഗ്രാം എംഡിഎംഎയുമാണ് പിടികൂടിയത്. പൂജാ മുറിയിലാണ് കഞ്ചാവും എംഡിഎംഎയും സൂക്ഷിച്ചത്. പോലിസ് പരിശോധനക്കെത്തിയപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടുകയായിരുന്നു. വീട് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പ്പന നടത്താറുണ്ടെന്ന് സഹോദരന്‍ മൊഴി നല്‍കി.മൂന്ന് ദിവസം മുമ്പ് റിനിലിന്റെ വീട്ടില്‍ പോലിസ് പരിശോധന നടത്തിയിരുന്നു. അന്ന് ലഹരി വസ്തുക്കള്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്ന് നടത്തിയ തിരച്ചിലിലാണ് ലഹരി കണ്ടെത്തിയത്.





Next Story

RELATED STORIES

Share it