- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റും: മുഖ്യമന്ത്രി
കണ്ണൂര്‍: ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ വികസനത്തിലൂടെ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയില്‍ നടന്ന നവകേരളം, യുവകേരളം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഇതിനായി കൂടുതല്‍ ഇടപെടലിന് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. അതുവഴി കേരളത്തിലെ സര്‍വകലാശാലകളെയും കോളജുകളെയും മികവിന്റെ കേന്ദ്രങ്ങളായി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്ന കോഴ്‌സുകള്‍ കേരളത്തില്‍ ഇല്ലെന്നതിനാല്‍ നിരവധി പേര്‍ സംസ്ഥാനത്തിന് പുറത്തു പോയാണ് പഠിക്കുന്നത്. എന്നാല്‍ കേരളത്തിലെ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി മാറുന്നതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഇങ്ങോട്ട് വരുന്ന സ്ഥിതിയുണ്ടാവും. അടുത്ത ഘട്ടത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ കുട്ടികള്‍ പഠിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം നിരവധി സവിശേഷതകള്‍ ഉള്ള, ആരും കാണാന്‍ ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ്. അതിനാല്‍ ഈ സാധ്യത ഏറെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ രംഗത്തെ ഈ മാറ്റങ്ങള്‍ക്ക് സര്‍ക്കാരും സര്‍വകലാശാലകളും മുന്‍കൈയെടുക്കണം. അതിന്റെ ഭാഗമായി പ്രഗല്‍ഭ അക്കാദമിക വിദഗ്ധരെ അധ്യാപകരായി കൊണ്ടുവരണം. അതിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കപ്പെടണം. കോഴ്‌സുകളിലും കാലാനുസൃതമായ മാറ്റങ്ങളുണ്ടാവണം. ഉന്നത കലാലയങ്ങളിലെ ലൈബ്രറികളും ലാബുകളും ഏത് സമയത്തും വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാനാവണം. അതിനാവശ്യമായ ക്രമീകരണങ്ങള്‍ ഹോസ്റ്റലുകളിലുണ്ടാവണം. ലോകത്തെ ഏത് മികച്ച ഉന്നത കലാലയത്തോടും കിടപിടിക്കുന്നവയാക്കി നമ്മുടെ കലാശാലകളെ മാറ്റാനാവണം. ഇതിനൊക്കെയുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.
ഇന്റര്‍നെറ്റില്‍ അധിഷ്ഠിതമായ വിവരസാങ്കേതികവിദ്യയുടെ വരവ് ലോകത്തെയും ജനജീവിതത്തെയും വലിയ രീതിയില്‍ മാറ്റിമറിച്ചെങ്കിലും അവ ഇപ്പോഴും അപ്രാപ്യമായ വലിയൊരു ജനത നമുക്കിടയിലുണ്ട്. ഈ ഡിജിറ്റല്‍ വിടവ് പരിഹരിക്കാനാണ് കെ ഫോണ്‍ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ ലോകത്തേക്ക് ആര്‍ക്കും പ്രവേശനം നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടാവരുത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനാണ് കെ ഫോണ്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കൊവിഡ് കാലത്ത് സമൂഹത്തിന്റെ പിന്തുണയോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ കേരളത്തിന് സാധിച്ചു. ലോകത്തിലെ പ്രഗല്‍ഭരുമായി സംവദിക്കാന്‍ നമ്മുടെ ഉന്നത കലാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്ന എമിനന്റ് സ്‌കോളേഴ്‌സ് ഓണ്‍ലൈന്‍ പരിപാടി തുടങ്ങിക്കഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു. അക്കാദമിക മികവ് പുലര്‍ത്തുന്ന 1000 ബിരുദ വിദ്യാര്‍ഥികള്‍ക്ക് വര്‍ഷത്തില്‍ ഒരു ലക്ഷം രൂപ ലഭ്യമാക്കുന്ന പദ്ധതിയും ശാസ്ത്ര വിദ്യാര്‍ഥികള്‍ക്ക് ഒരു മാസം ഒരു ലക്ഷം രൂപ വരെ നല്‍കുന്ന പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് പദ്ധതിയും ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രകടനപത്രികയില്‍ പറഞ്ഞ 600 ഇനങ്ങളില്‍ 570 എണ്ണവും അധികാരമേറ്റ് നാലു വര്‍ഷത്തിനകം നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. അതിനു ശേഷം ബാക്കിയുള്ളവയും ഏറെക്കുറെ നടപ്പിലായിക്കഴിഞ്ഞു. ഓരോ വര്‍ഷവും അതിന്റെ പ്രോഗ്രസ് റിപോര്‍ട്ട് ജനങ്ങള്‍ക്കു മുമ്പില്‍ വയ്ക്കാനും സര്‍ക്കാറിന് സാധിച്ചു. ഇതോടെ പ്രകടന പത്രികകളെ ഗൗരവത്തോടെ ജനങ്ങള്‍ കാണുന്ന സ്ഥിതിയുണ്ടായി. ഭാവി കേരളത്തിന് രൂപം നല്‍കുന്നതിനാവശ്യമായ ആശയങ്ങള്‍ രൂപീകരിക്കുകയാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തുന്ന സംവാദത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
യൂനിവേഴ്‌സിറ്റിയുടെ മാങ്ങാട്ടുപറമ്പ് കാംപസില്‍ നടന്ന പരിപാടിയില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ആമുഖ പ്രസംഗം നടത്തി. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍, വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രന്‍, സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍ എം കെ ഹസന്‍ സംസാരിച്ചു. പ്രൊ. വൈസ് ചാന്‍സലര്‍ പ്രഫ. എ സാബു ഉപഹാര സമര്‍പ്പണം നടത്തി. എം വി നികേഷ് കുമാറായിരുന്നു പരിപാടിയുടെ അവതാരകന്‍. കണ്ണൂര്‍ സര്‍വകലാശാല സംഗീത പഠന വകുപ്പ് വിദ്യാര്‍ത്ഥികളുടെ സ്വാഗത ഗാനത്തോടെ ആരംഭിച്ച പരിപാടിയില്‍ ടെലിവിഷന്‍ അവതാരകന്‍ ജി എസ് പ്രദീപ് 'ഇന്‍സപയര്‍ കേരള' എന്ന വിഷയം അവതരിപ്പിച്ചു. കണ്ണൂര്‍ സര്‍വകലാശാലയ്ക്കു കീഴിലുള്ള കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥി പ്രതിനിധികളാണ് സംവാദത്തില്‍ പങ്കെടുത്തത്.
Kerala will be made a higher education hub: Chief Minister
RELATED STORIES
തമിഴ്നാട്ടില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് വയസുകാരന്...
12 Dec 2024 5:54 PM GMTപഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ബില്ല് നല്‍കാതെ മുങ്ങുന്ന 67കാരന് ...
12 Dec 2024 5:34 PM GMTക്ഷേമപെന്ഷന് അനര്‍ഹമായി തട്ടിയെടുത്തവര്‍ക്കെതിരെ നടപടി; പതിനെട്ട്...
12 Dec 2024 5:05 PM GMTപ്രതീക്ഷയുടെ കാറ്റടിക്കുന്ന ദമസ്കസില്‍ തെരുവുകള്‍ വൃത്തിയാക്കി...
12 Dec 2024 4:54 PM GMTപരീക്ഷ കഴിഞ്ഞ് ഒരുമിച്ചിറങ്ങി; നാലുപേരുടേയും ഖബറടക്കം ഒന്നിച്ച്,...
12 Dec 2024 4:51 PM GMT''റോഡില്‍ തെന്നല്‍; ബ്രേക്ക് ചവിട്ടിയിട്ടും വണ്ടി നിന്നില്ല'':...
12 Dec 2024 4:32 PM GMT