- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ തിരഞ്ഞെടുപ്പ്: ജനവിധി തേടുന്നത് ഏഴുപേര്‍
ഇരിട്ടി(കണ്ണൂര്‍): യുഡിഎഫ് സ്ഥാനാര്‍ഥി ജോര്‍ജ്ജ് കുട്ടി ഇരുമ്പുകുഴിയുടെ മരണത്തെ തുടര്‍ന്ന് മാറ്റിവച്ച കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിലേക്ക് ജനവിധി തേടുന്നത് ഏഴുപേര്‍. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ച അവസാനിച്ചു. ഇന്ന് ഒരാള്‍ പത്രിക പിന്‍വലിച്ചതോടെയാണ് ഏഴു പേര്‍ മല്‍സരരംഗത്ത് അവശേഷിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ലിന്‍ഡ ജെയിംസും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സിപിഎമ്മിലെ അഡ്വ. ബിനോയ് കുര്യനും മല്‍സരിക്കു. എന്‍ഡിഎയ്ക്കു വേണ്ടി ബിജെപി ജില്ലാ സിക്രട്ടറി കെ ജയപ്രകാശ്, തോമസ് (ജെ എസ് എസ്), നാരായണകുമാര്‍, ലിന്‍ഡ, എം ലിന്‍ഡ എന്നിവര്‍ സ്വതന്ത്രരായും അപരന്‍മാരായും രംഗത്തുണ്ട്.
ആറളം, തില്ലങ്കേരി പഞ്ചായത്ത് വാര്‍ഡുകള്‍ പൂര്‍ണമായും, അയ്യന്‍കുന്ന് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളും പായം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളും മുഴക്കുന്ന് പഞ്ചായത്തിന്റെ ഏഴ് വാര്‍ഡുകളും ചേര്‍ന്നതാണ് ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍. ഇത്തവണ നടന്ന തിരഞ്ഞെടുപ്പില്‍ ആറളം പഞ്ചായത്തില്‍ ഇരുമുന്നണികളും എട്ടുവീതം സീറ്റുകള്‍ നേടി ഒപ്പത്തിനൊപ്പമാണ്. തില്ലങ്കേരിയില്‍ 13 വാര്‍ഡുകളില്‍ ഒമ്പതെണ്ണത്തില്‍ എല്‍ഡിഎഫും രണ്ട് വാര്‍ഡുകള്‍ വീതം യുഡിഎഫിനും ബിജെപിക്കുമാണ്. പായം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളും എല്‍ ഡി എഫിന്റെ കൈകളിലാണ്. മുഴക്കുന്നിലെ ഏഴു വര്‍ഡുകളില്‍ ആറും എല്‍ഡിഎഫാണ് ജയിച്ചത്. അയ്യന്‍കുന്നില്‍ യു ഡി എഫിനാണ് മേല്‍ക്കൈ. 21ന് രാവിലെ എഴുമുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ 22ന് നടക്കും.
Kannur District Panchayat Thillankeri Division Election: Seven candidates are seeking votes
RELATED STORIES
ബൈക്ക് കാറില്‍ തട്ടി ലോറിക്കടിയില്‍ പെട്ട് അപകടം; രണ്ട് മരണം
14 Dec 2024 4:05 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTജിദ്ദ കേരള പൗരാവലിയുടെ കമ്മ്യൂണിറ്റി പ്രീമിയം പ്ലസ് പ്രിവിലേജ് കാര്‍ഡ് ...
14 Dec 2024 3:02 PM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMTജോലി ലഭിക്കാത്തതിന് ലിവ് ഇന്‍ പാര്‍ട്ണര്‍ മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMTപഞ്ചാബില്‍ പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
14 Dec 2024 2:15 PM GMT