Kannur

അയല്‍വാസിയായ പെണ്‍കുട്ടിയുമായി പ്രണയം; കണ്ണൂരില്‍ യുവാവിന്റെ വീടിന് നേരെ അക്രമം

കണ്ണൂര്‍ കക്കാട് അതിരകം കൊളേക്കര തായത്ത് അക്ബര്‍ അലിയുടെ വീടിനു നേരെയാണ് അക്രമമുണ്ടായത്. അക്ബറിന്റെ മകന്‍ മല്‍സ്യതൊഴിലാളിയായ പി കെ അസ്‌കര്‍ അലി സമീപത്തു താമസിക്കുന്ന എംബിബിഎസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു.

അയല്‍വാസിയായ പെണ്‍കുട്ടിയുമായി പ്രണയം; കണ്ണൂരില്‍ യുവാവിന്റെ വീടിന് നേരെ അക്രമം
X

കണ്ണൂര്‍: പ്രണയത്തെ ചൊല്ലി കണ്ണൂരില്‍ യുവാവിന്റെ വീടിനു നേരെ അക്രമം. കണ്ണൂര്‍ കക്കാട് അതിരകം കൊളേക്കര തായത്ത് അക്ബര്‍ അലിയുടെ വീടിനു നേരെയാണ് അക്രമമുണ്ടായത്. അക്ബറിന്റെ മകന്‍ മല്‍സ്യതൊഴിലാളിയായ പി കെ അസ്‌കര്‍ അലി സമീപത്തു താമസിക്കുന്ന എംബിബിഎസ് വിദ്യാര്‍ഥിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ പെണ്‍കുട്ടിയുടെ വീട്ടുകാരാണ് അക്രമം നടത്തിയതെന്നാണു പരാതി.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് പ്രണയത്തില്‍ കടുത്ത എതിര്‍പ്പുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരും യുവാവിന്റെ വീട്ടുകാരും തമ്മില്‍ ഇതേച്ചൊല്ലി തര്‍ക്കവുമുണ്ടായി. തുടര്‍ന്നു പെണ്‍കുട്ടിയുടെ പഠനശേഷം വിവാഹക്കാര്യം ആലോചിക്കാമെന്ന് ഇരുവീട്ടുകാരും തമ്മില്‍ ധാരണയിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം ഉച്ചയോടെ യുവതിയുടെ സഹോദരനും അമ്മാവനും അസ്‌കര്‍ അലിയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നെന്നാണു പരാതി.

അക്രമത്തില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. പരുക്കേറ്റ അസ്‌കര്‍ അലി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടി. വീടു കത്തിക്കുമെന്ന് ഭീഷണി മുഴക്കിയാണ് അക്രമികള്‍ പിരിഞ്ഞുപോയത്.

Next Story

RELATED STORIES

Share it