- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കിഴുന്നപ്പാറയിലെ ഡിസ്‌പെന്‍സറി യാഥാര്‍ഥ്യമാക്കണം; എസ് ഡിപിഐ കെ സുധാകരന്‍ എംപിക്ക് നിവേദനം നല്‍കി

തോട്ടട: കണ്ണൂര്‍ കോര്‍പറേഷനില്‍ എടക്കാട് സോണലിലെ കിഴുന്ന പാറപ്രദേശത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാതിവഴിയില്‍ ഉപേക്ഷിച്ച ഡിസ്‌പെന്‍സറി എത്രയും പെട്ടെന്ന് യാഥാര്‍ഥ്യമാക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് എസ് ഡിപിഐ നടത്തുന്ന സമരത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി തോട്ടട ബ്രാഞ്ച് കമ്മിറ്റി കെ സുധാകരന്‍ എംപിക്ക് നിവേദനം നല്‍കി. കിഴുന്നപ്പാറയില്‍ ഡിസ്‌പെന്‍സറി യാഥാര്‍ഥ്യമായാല്‍ തോട്ടട, ഏഴര, മുനമ്പ്, തെരുവ്, നാറാണത്ത്, ആലിങ്കല്‍, കിഴുന്ന എന്നീ വിശാലമായ പ്രദേശങ്ങളിലുള്ള ആയിരക്കണക്കിന് രോഗികള്‍ക്കു വളരെ ഉപകാരപ്പെടുമെന്ന് എസ് ഡിപിഐ തോട്ടട ബ്രാഞ്ച് കമ്മിറ്റി അഭിപ്രായപ്പെട്ടു.
വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് എസ് ഡിപിഐ ആവശ്യപ്പെടുകയും വിഷയത്തില്‍ അനുഭാവപൂര്‍വ്വമായ നടപടികള്‍ കൈക്കൊള്ളാന്‍ ശ്രമിക്കുമെന്ന് കെ സുധാകരന്‍ എംപി നേതാക്കളെ അറിയിക്കുകയും ചെയ്തു. എസ് ഡിപിഐ നേതാക്കളായ മഹ്ഷൂക് കിഴുന്നപ്പാറ, എം കെ റൗഫ്, അജ്മല്‍ കിഴുന്നപ്പാറ തുടങ്ങിയവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
RELATED STORIES
ഗോലാന്‍ കുന്നുകളുടെ മൂന്നിലൊന്ന് നല്കിയാല് ഇസ്രായേലുമായി...
5 July 2025 2:05 PM GMTവെസ്റ്റ്ബാങ്കില്‍ ഫലസ്തീനികളെ ആക്രമിച്ച് ജൂത കുടിയേറ്റക്കാര്‍
5 July 2025 1:45 PM GMTതോട്ടില്‍ വീണ് അഞ്ചുവയസ്സുകാരന് മരിച്ചു
5 July 2025 1:35 PM GMTഇറാന്റെ നയതന്ത്ര ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയത് ഭീകരപ്രവര്‍ത്തനം
5 July 2025 1:20 PM GMTഇസ്രായേലി സൈന്യത്തിന്റെ രണ്ടു ടാങ്കുകള്‍ തകര്‍ത്ത് ഹമാസ്
5 July 2025 1:04 PM GMTമുഹര്‍റം അവധി ഞായറാഴ്ച തന്നെ
5 July 2025 12:49 PM GMT