- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡിന്റെ മറവിലുള്ള ആശുപത്രിക്കൊള്ള അവസാനിപ്പാക്കണം: എസ് ഡിപിഐ

കണ്ണൂര്‍: കൊവിഡ് ചികില്‍സയുടെ പേരില്‍ സ്വകാര്യ ആശുപത്രികള്‍ നടത്തുന്ന തീവെട്ടിക്കൊള്ള അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികളുമായി എസ് ഡിപിഐ മുന്നോട്ടുവരുമെന്നും എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് പറഞ്ഞു. ലോക്ക് ഡൗണ്‍ ഉള്‍പ്പെടെ നിരവധി പ്രയാസങ്ങള്‍ അലട്ടി ജീവിക്കുന്ന ജനങ്ങളെ ചികില്‍സയുടെ മറവില്‍ കൊള്ളയടിക്കുകയാണ് സ്വകാര്യ ആശുപത്രികള്‍ ചെയ്യുന്നത്. ഫീസ് നിരക്ക് സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡം പോലും ചില ആശുപത്രികള്‍ ലംഘിക്കുകയാണ്. കൂടുതല്‍ സാമൂഹിക ഉത്തരവാദിത്തത്തോടെ നിലയുറപ്പിക്കുന്നതിന് പകരം ചൂഷണ വ്യവസ്ഥയിലേക്ക് മാനേജ്‌മെന്റുകള്‍ മാറരുത്. സ്വകാര്യ ആശുപത്രികളുടെ കൊള്ള സംബന്ധിച്ച് നിരവധി പരാതികളാണ് ദിനംപ്രതി ഉയര്‍ന്നുവരുന്നത്. ഇത്തരം ആശുപത്രികളെ നിലയ്ക്കു നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Covid hospital's robbery must end: SDPI












