Kannur

കണ്ണൂരില്‍ നാലുപേര്‍ക്ക് കൂടി കൊവിഡ്; രണ്ടുപേര്‍ക്ക് രോഗമുക്തി

കണ്ണൂരില്‍ നാലുപേര്‍ക്ക് കൂടി കൊവിഡ്; രണ്ടുപേര്‍ക്ക് രോഗമുക്തി
X

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് നാലുപേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ മൂന്നുപേര്‍ക്കും ഗുജറാത്തില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് രോഗബാധ. കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന രണ്ടുപേര്‍ രോഗം ഭേദമായി ഇന്ന് ആശുപത്രി വിട്ടു.

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് കുവൈത്തില്‍ നിന്നുള്ള ജെ9 1415 വിമാനത്തിലെത്തിയ പയ്യന്നൂര്‍ സ്വദേശി 35കാരന്‍, ജൂണ്‍ 14ന് കുവൈത്തില്‍ നിന്നുള്ള ജി8 7082 വിമാനത്തിലെത്തിയ എരമം കുറ്റൂര്‍ സ്വദേശി 43കാരി, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ ആറിന് ബഹറിനില്‍ നിന്നുള്ള ഐഎക്‌സ് 3374 വിമാനത്തിലെത്തിയ മാടായി സ്വദേശി 30കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍. ജൂണ്‍ 10ന് ഗുജറാത്തിലെ ജാംനഗറില്‍ നിന്നാണ് പയ്യന്നൂര്‍ സ്വദേശി 25കാരി നാട്ടിലെത്തിയത്. ഹൈദരാബാദ് വഴി കണക്ഷന്‍ ഫ്‌ളൈറ്റിന് കൊച്ചിയിലെത്തിയ യുവതി അവിടെ നിന്ന് ഇന്‍ഡിഗോയുടെ 6ഇ 7958 വിമാനത്തില്‍ കണ്ണൂരിലെത്തുകയായിരുന്നു.

ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 336 ആയി. ഇതില്‍ 227 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന നടുവില്‍ സ്വദേശി 27കാരനും അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികില്‍സയിലായിരുന്ന തില്ലങ്കേരി സ്വദേശി 77കാരിയുമാണ് ഇന്ന് ഡിസ്ചാര്‍ജ്ജായത്. നിലവില്‍ ജില്ലയില്‍ 16014 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 71 പേരും കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 95 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 16 പേരും കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 21 പേരും വീടുകളില്‍ 15811 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 11883 സാംപിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 11498 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 10830 എണ്ണം നെഗറ്റീവാണ്. 385 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.




Next Story

RELATED STORIES

Share it