Kannur

പൗരത്വ പ്രക്ഷോഭം: ജില്ലാ കേന്ദ്രത്തില്‍ അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുമെന്ന് എസ്ഡിപിഐ

ഇന്ന് എസ്ഡിപിഐ തമിഴ്‌നാട് ഘടകം പ്രസിഡന്റ് നെല്ലൈ മുബാറക് ഉദ്ഘാടനം ചെയ്യും. ഓരോ ദിവസങ്ങളിലും വിവിധ സാമൂഹിക രാഷ്ട്രീയരംഗത്തെ പ്രമുഖവ്യക്തിത്വങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിക്കും.

പൗരത്വ പ്രക്ഷോഭം: ജില്ലാ കേന്ദ്രത്തില്‍ അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുമെന്ന് എസ്ഡിപിഐ
X

കണ്ണൂര്‍: പൗരത്വ പ്രക്ഷോഭങ്ങളുടെ ഭാഗമായി ജില്ലാ കേന്ദ്രത്തില്‍ അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 'സിഎഎ പിന്‍വലിക്കുക, എന്‍ആര്‍സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് 2 മുതല്‍ 7 വരെ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണര്‍ പരിസരത്ത് അംബേദ്കര്‍ സ്‌ക്വയര്‍ സ്ഥാപിക്കുന്നത്. തുടര്‍ച്ചയായ അഞ്ചുദിവസങ്ങളിലായി നടക്കുന്ന പരിപാടി വൈകീട്ട് അഞ്ചിന് ആരംഭിച്ച് രാത്രി 9.30ന് അവസാനിക്കും.

ഇന്ന് എസ്ഡിപിഐ തമിഴ്‌നാട് ഘടകം പ്രസിഡന്റ് നെല്ലൈ മുബാറക് ഉദ്ഘാടനം ചെയ്യും. ഓരോ ദിവസങ്ങളിലും വിവിധ സാമൂഹിക രാഷ്ട്രീയരംഗത്തെ പ്രമുഖവ്യക്തിത്വങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അഭിവാദ്യമര്‍പ്പിക്കും. കൂടാതെ, വ്യത്യസ്തപ്രതിഷേധ കലാരൂപങ്ങളും, ഫാഷിസ്റ്റ് വിരുദ്ധ സിനിമ, നാടകം, ഭീകരഭരണകൂടത്തിനെതിരെയുള്ള കുറ്റവിചാരണ തുടങ്ങിയവ സ്‌ക്വയറില്‍ സംഘടിപ്പിക്കും.

ജനാധിപത്യരാജ്യത്ത് പൗരന്‍മാരാണ് യഥാര്‍ഥ അധികാരികള്‍. ഫാഷിസ്റ്റ് ഭരണകൂടം ജനവിരുദ്ധവും വംശീയവും ഭരണഘടനാവിരുദ്ധവുമായ നിയമങ്ങള്‍ പൗരനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ഇതിനെതിരേ രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം തെരുവിലിറങ്ങി പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടും നിലപാടില്‍നിന്നു പിന്നോട്ടുപോവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതിനാല്‍, പൗരത്വപ്രക്ഷോഭങ്ങള്‍ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളും ഈ പ്രക്ഷോഭത്തിന്റെ ഭാഗമാവണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it