Sub Lead

കണ്ണൂര്‍ പുതിയതെരുവില്‍ വാഹനാപകടം; വളപട്ടണം സ്വദേശി മരിച്ചു

കണ്ണൂര്‍ പുതിയതെരുവില്‍ വാഹനാപകടം; വളപട്ടണം സ്വദേശി മരിച്ചു
X

കണ്ണൂര്‍ : പുതിയതെരുവില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ടാങ്കര്‍ ലോറിയും സ്‌കൂട്ടിയും കൂട്ടിയിടിച്ചാണ് വളപട്ടണം സ്വദേശി മുഹമ്മദ് സഫ് വാന്‍(24) മരിച്ചത്. ധനരാജ് ടാക്കീസിന് സമീപമാണ് അപകടം. ശനിയാഴ്ച വൈകിയിട്ടായിരുന്നു അപകടം. പരിക്കേറ്റ സഫ്വാനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ണൂര്‍ കെ എല്‍ സത്താര്‍ ഹാജി കമ്പനിയിലാണ് ജോലി ചെയ്യുന്നത്. കണ്ണൂരില്‍ നിന്നും വളപട്ടണം ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം.

മാര്‍ക്കറ്റ് റോഡില്‍ ചാക്ക് വ്യാപാരി ആയിരുന്ന പരേതനായ കെ എം മുസ്തഫയുടെയും വളപട്ടണം തങ്ങള്‍ വയല്‍ സ്വദേശി ഹസനപ്പാത്തു സറീനയുടെയും മകനാണ്. എ കെ ജി യില്‍ ഉള്ള മയ്യത്ത് നാളെ കണ്ണൂര്‍ ഗവണ്മെന്റ് ജില്ലാ ഹോസ്പിറ്റലില്‍ നിന്നും നിയമനടപടി പൂര്‍ത്തിയാക്കി വളപട്ടണം മന്ന കബര്‍സ്ഥാനില്‍ ഖബറടക്കും.





Next Story

RELATED STORIES

Share it