- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഴക്കെടുതി; ദുരിതത്തിന് ഇരയായവര്‍ക്കെല്ലാം അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം: എസ്ഡിപിഐ
കണ്ണൂര്‍: പ്രളയസമാനമായ മഴക്കെടുതിക്കിരയായവര്‍ക്കെല്ലാം അര്‍ഹമായ എല്ലാവിധ നഷ്ടപരിഹാരവും സമയബന്ധിതമായി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി നിരവധി പേരെയാണ് വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മഴയുമെല്ലാം ബാധിച്ചത്. ആയിരക്കണക്കിനു പേര്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നു. അതിനേക്കാള്‍ കൂടുതല്‍ ബന്ധുവീടുകളിലും മറ്റും കഴിഞ്ഞിട്ടുണ്ട്. ഇതുകൊണ്ടാണ് ദുരിതാശ്വാസ ക്യാംപുകളില്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നത്. നഷ്ടപരിഹാരം നല്‍കുമ്പോള്‍ ദുരിതാശ്വാസ ക്യാംപില്‍ കഴിഞ്ഞവരെ മാത്രം ഉള്‍പ്പെടുത്തി മറ്റുള്ളവരെ അവഗണിക്കരുത്. നഷ്ടപരിഹാരം കണക്കാക്കുമ്പോള്‍ കൃത്യമായ കണക്കെടുപ്പ് നടത്തണം. പലയിടത്തും അടുക്കള പാത്രങ്ങള്‍ മുതല്‍ ഫര്‍ണിച്ചറുകള്‍, കിടക്കള്‍, ഭക്ഷ്യവസ്തുക്കള്‍ തുടങ്ങി സര്‍വതും നഷ്ടപ്പെട്ടിട്ടുണ്ട്. സാധനസാമഗ്രികളുടെ കണക്കെടുക്കുമ്പോള്‍ യഥാര്‍ത്ഥ വില കണക്കാക്കണം. അല്ലാത്തപക്ഷം പൂര്‍വ സ്ഥിതിയിലേക്കെത്താന്‍ കാലങ്ങളെടുക്കും.
സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയപ്പാര്‍ട്ടികളുടെയുമെല്ലാം അകമഴിഞ്ഞ പ്രവര്‍ത്തനങ്ങളാണ് പ്രളയബാധിത മേഖലകളില്‍ ഇതുവരെ കാര്യമായ പ്രശ്‌നങ്ങളില്ലാത്തതിനു കാരണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നും കാര്യമായ സഹായങ്ങളൊന്നും പലയിടത്തും ലഭ്യമായിട്ടില്ല.
ആയതിനാല്‍, നഷ്ടപരിഹാരം യഥാര്‍ത്ഥ വിലയി കണക്കാക്കി കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
RELATED STORIES
ബൈക്ക് കാറില്‍ തട്ടി ലോറിക്കടിയില്‍ പെട്ട് അപകടം; രണ്ട് മരണം
14 Dec 2024 4:05 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTജിദ്ദ കേരള പൗരാവലിയുടെ കമ്മ്യൂണിറ്റി പ്രീമിയം പ്ലസ് പ്രിവിലേജ് കാര്‍ഡ് ...
14 Dec 2024 3:02 PM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMTജോലി ലഭിക്കാത്തതിന് ലിവ് ഇന്‍ പാര്‍ട്ണര്‍ മാനസികമായി പീഡിപ്പിച്ച...
14 Dec 2024 2:31 PM GMTപഞ്ചാബില്‍ പോലിസിന് നേരെ ഗ്രനേഡ് ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
14 Dec 2024 2:15 PM GMT