ഇരിട്ടിയിലെ പച്ചക്കറി വ്യാപാരി കൊവിഡ് ബാധിച്ച് മരിച്ചു
പഴയ ബസ് സ്റ്റാന്റിലെ ത്രീസ്റ്റാര്‍ വെജിറ്റബിള്‍സ് പാര്‍ടണര്‍ ശിവപുരം എ വി ഹൗസില്‍ എ പി അന്ത്രു എന്ന അബ്ദുര്‍റഹ്മാന്‍ (65) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
BY SRF9 May 2021 7:10 PM GMT

X
SRF9 May 2021 7:10 PM GMT
ഇരിട്ടി: ഇരിട്ടിയിലെ പച്ചക്കറി വ്യാപാരി കൊവിഡ് ബാധിച്ച് മരിച്ചു. പഴയ ബസ് സ്റ്റാന്റിലെ ത്രീസ്റ്റാര്‍ വെജിറ്റബിള്‍സ് പാര്‍ടണര്‍ ശിവപുരം എ വി ഹൗസില്‍ എ പി അന്ത്രു എന്ന അബ്ദുര്‍റഹ്മാന്‍ (65) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.ഈ മാസം ഒന്നിന് രോഗം സ്ഥിരികരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകീട്ടോടെയായിരുന്നു മരണം. 40 വര്‍ഷത്തിലേറെയായി ഇരിട്ടിയില്‍ പച്ചക്കറി വ്യാപാരം നടത്തിവരുന്ന അന്ത്രു മേഖലയിലെ പ്രധാന മൊത്ത വ്യാപാരിയാണ്.
ഭാര്യ: ടി പി റഷീദ. മക്കള്‍: റീമസ് (എ ആര്‍ ഇലക്ട്രിക്കല്‍സ് ഇരിട്ടി), ഹസീബ് (ത്രീ സ്റ്റാര്‍ വെജിറ്റബിള്‍സ്, ഇരിട്ടി), റംസീന. മരുമക്കള്‍: നിഷാന, ഷഹാന, പരേതനായ ഷമീര്‍. സഹോദരങ്ങള്‍: ആയിഷ, മറിയു, പരേതനായ മഹമൂദ്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ശിവപുരം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Next Story
RELATED STORIES
പാലക്കാട്ടെ ഷാജഹാന് കൊലപാതകം: പ്രതികള്‍ ബിജെപി അനുഭാവികള്‍, രാഷ്ട്രീയ ...
19 Aug 2022 10:25 AM GMTഓണക്കിറ്റ് വിതരണ തീയ്യതികള്‍ പ്രഖ്യാപിച്ചു; 23, 24 തീയതികളില്‍...
19 Aug 2022 9:59 AM GMTവിമാനത്തിലെ പ്രതിഷേധം;യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ കാപ്പ ചുമത്താന്‍...
19 Aug 2022 9:33 AM GMTരാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകര്‍ത്ത സംഭവം;നാല്...
19 Aug 2022 9:15 AM GMT'ബാബരി ദിനത്തില്‍ ഞങ്ങള്‍ ഈദ്ഗാഹ് കമാനം തകര്‍ക്കും'; പരസ്യഭീഷണിയുമായി...
19 Aug 2022 5:22 AM GMTരാജസ്ഥാനില്‍ ദലിതര്‍ക്കെതിരായ ആക്രമണം തുടരുന്നു; അധ്യാപികയെ...
18 Aug 2022 5:49 AM GMT