Kannur

കണ്ണൂരില്‍ 13 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂരില്‍ 13 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
X

കണ്ണൂര്‍: പുതുതായി കൊവിഡ് ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 13 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. ആന്തൂര്‍ 6, ഇരിട്ടി 21, പയ്യന്നൂര്‍ 28, മാലൂര്‍ 7 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്. ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക. ഇതിനു പുറമെ, സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ ആന്തൂര്‍ 26, കടന്നപ്പള്ളി പാണപ്പുഴ 7, മട്ടന്നൂര്‍ 15, പായം 12, പടിയൂര്‍ കല്ല്യാട് 12, ഉദയഗിരി 6, തളിപ്പറമ്പ് 12, മലപ്പട്ടം 1, ചെങ്ങളായി 12 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.


13 more wards in Kannur in Containment Zone

Next Story

RELATED STORIES

Share it