വാക്കുതര്‍ക്കം; ഇടുക്കിയില്‍ സഹോദരന് നേരേ വെടിയുതിര്‍ത്ത് യുവാവ്
BY NSH17 March 2022 10:06 AM GMT

X
NSH17 March 2022 10:06 AM GMT
ഇടുക്കി: സേനാപതി മാവര്‍ സിറ്റിയില്‍ വാക്കുതര്‍ക്കത്തിനിടയില്‍ അനുജന്‍ ജ്യേഷ്ഠന് നേരേ വെടിയുതിര്‍ത്തു. മാവര്‍സിറ്റി സ്വദേശി സിബി ജോര്‍ജിനാ (42) ണ് കഴുത്തില്‍ വെടിയേറ്റത്. അനിയന്‍ സാന്റോ വര്‍ഗീസ് (38) എയര്‍ഗണ്‍ കൊണ്ട് വെടിവയ്ക്കുകയായിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം. വാക്കുതര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്.
തര്‍ക്കത്തെത്തുടര്‍ന്ന് ആദ്യം സ്ഥലത്ത് പോലിസെത്തി ഇരുവരുമായി സംസാരിച്ച് ഒത്തുതീര്‍പ്പിലെത്തിയതായിരുന്നു. പോലിസ് മടങ്ങിയശേഷമാണ് ജീപ്പിനുള്ളില്‍ കരുതിയിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് സാന്റോ സിബിയെ വെടിവച്ചത്. വെടിയേറ്റ സിബിയെ നാട്ടുകാര്‍ അടിമാലിയിലുള്ള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയക്ക് വിധേയനായ സിബി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
Next Story
RELATED STORIES
ബലി പെരുന്നാള്‍: ഒമാനില്‍ ജൂലൈ 8 മുതല്‍ ജൂലൈ 12 വരെ അവധി
30 Jun 2022 11:53 AM GMTബഹ്റൈനില്‍ നിന്ന് മദ്യക്കടത്ത്;സൗദിയില്‍ മലയാളി യുവാവിന് 11 കോടിയോളം...
30 Jun 2022 8:25 AM GMTഭക്ഷ്യവിപണനം, പ്രൊജക്ട് മാനേജ്മെന്റ് മേഖലകളിലും...
29 Jun 2022 7:44 PM GMTമാസപ്പിറവി കണ്ടു; ഒമാനില്‍ ബലിപെരുന്നാള്‍ ജൂലൈ 9 ശനിയാഴ്ച
29 Jun 2022 5:31 PM GMTവാണിയന്നൂര്‍ സ്വദേശി റിയാദില്‍ നിര്യാതനായി
29 Jun 2022 2:43 PM GMTദമ്മാമില്‍ പ്രവാസി സൗജന്യ ചികിത്സാ പദ്ധതിക്ക് തുടക്കമായി
29 Jun 2022 12:37 AM GMT