ടാക്സി ഡ്രൈവറെ കൊലപ്പെടുത്തി കാര്‍ തട്ടിയെടുത്ത കേസില്‍ 27 വര്‍ഷത്തിനു ശേഷം വിധി
ഇടുക്കി: ടാക്സി ഡ്രൈവറെ കൊലപ്പെടുത്തി കാര്‍ തട്ടിയെടുത്ത കേസില്‍ 27 വര്‍ഷത്തിനു ശേഷം പ്രതിയെ ശിക്ഷിച്ചു. ടാക്സി ഡ്രൈവര്‍ ബെഞ്ചമിനെ കൊലപ്പെടുത്തി കാര്‍ തട്ടിയെടുത്തെന്ന കേസിലാണ് രണ്ടാം പ്രതി ശെല്‍വരാജിനു തൊടുപുഴ മുട്ടം ഒന്നാം ക്ലാസ് അഡീഷനല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും വിധിച്ചത്. വിസ്താരത്തിനു മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 25 വര്‍ഷത്തിനു ശേഷമാണ് പിടികൂടാനായത്.
1992 ജൂലൈ എട്ടിന് നെടുങ്കണ്ടത്താണ് കൊലപാതകം നടന്നത്. ആശുപത്രിയില്‍നിന്ന് രോഗിയെ കൊണ്ടുപോവാനെന്ന വ്യാജേന ബെഞ്ചമിനെ പ്രതികള്‍ വിളിച്ചുവരുത്തുകയായിരുന്നു. യാത്രാമധ്യേ പുളിയന്മലയ്ക്കു സമീപം കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം സന്യാസിയോടയ്ക്ക് സമീപം ഏലക്കാട്ടില്‍ ഉപേക്ഷിച്ച് പ്രതികള്‍ കാറുമായി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ രണ്ട് സ്ത്രീകളടക്കം ഏഴുപേരെ പോലിസ് അന്ന് അറസ്റ്റ് ചെയ്യുകയും 1, 3, 6, 7 പ്രതികളെ കോടതി മുമ്പ് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ ശിക്ഷാ കാലാവധി അവസാനിച്ചു. എന്നാല്‍ വിസ്താരത്തിന് മുമ്പ് ജാമ്യത്തിലിറങ്ങി മുങ്ങിയ ശെല്‍വരാജിനെ 25 വര്‍ഷത്തിനുശേഷം ഗൂഡല്ലൂരില്‍ നിന്നാണ് പിടികൂടിയത്. പിടിയിലായ ശേഷം ശെല്‍വരാജ് മൂന്നുതവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി നിരസിച്ചു. 41 സാക്ഷികളുണ്ടായിരുന്ന കേസില്‍ പലരും മരിച്ചുപോയതിനാല്‍ 15 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.
RELATED STORIES
തൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര്‍ രാഷ്ട്രീയത്തില്‍ വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMTപിണറായി വിജയന് ആഭ്യന്തര വകുപ്പ് ഒഴിയുക; സെക്രട്ടറിയേറ്റ് മാര്‍ച്ച്...
8 Sep 2024 5:07 PM GMTകോഴിക്കോട് ലുലുമാള്‍ ഉദ്ഘാടനം ചെയ്തു; ഷോപ്പിങിന് നാളെ തുടക്കം
8 Sep 2024 3:54 PM GMTതൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMT