Idukki

മുസ്‌ലിം വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ്: നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മിക്കണം; കാംപസ് ഫ്രണ്ട് സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി

മുസ്‌ലിം വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ്: നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മിക്കണം; കാംപസ് ഫ്രണ്ട് സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി
X

തൊടുപുഴ: മുസ്‌ലിം വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മിക്കണമെന്ന ആവശ്യമുന്നയിച്ച് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ സിവില്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പരിപാടി സംസ്ഥാന സമിതി അംഗം ഫൗസിയ നവാസ് ഉദ്ഘാടനം ചെയ്തു.

സച്ചാര്‍ കമ്മിറ്റിയുടെയും പാലോളി കമ്മിറ്റിയുടെയും കണ്ടെത്തലുകളെ പാടെ അവഗണിച്ചുകൊണ്ടുള്ള കോടതി വിധി അന്യായമാണെന്ന് ഫൗസിയ നവാസ് ചൂണ്ടിക്കാട്ടി. അതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരണം. മുസ്‌ലിം വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിച്ച് അവര്‍ക്ക് നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് മുന്നിട്ടിറങ്ങണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അല്‍ഫിയ സുബൈര്‍ അധ്യക്ഷത വഹിച്ചു. പ്രതിഷേധ പരിപാടിയില്‍ തൊടുപുഴ ഏരിയാ സെക്രട്ടറി ഷാജഹാന്‍, ഏരിയാ ട്രഷറര്‍ അന്‍സബ് അനസ് സംസാരിച്ചു.



Next Story

RELATED STORIES

Share it