കുട്ടിക്കാനത്ത് തീര്‍ത്ഥാടകരുടെ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞു; നാലുപേര്‍ക്ക് പരിക്ക്

ഇടുക്കി: കുട്ടിക്കാനത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കാറിനു മുകളിലേക്ക് മറിഞ്ഞ് നാലുപേര്‍ക്ക് പരിക്കേറ്റു. തമിഴ്‌നാട്ടില്‍നിന്നും അയ്യപ്പഭക്തരുമായി വന്ന ബസ്സാണ് മറിഞ്ഞത്. ശബരിമലയില്‍നിന്നും തിരികെ വരികയായിരുന്ന പോണ്ടിച്ചേരി സ്വദേശികളുടെ കാറിന് മുകളിലേക്കാണ് ബസ് മറിഞ്ഞത്. ശനിയാഴ്ച രാവിലെ 8.30 ഓടെ കുട്ടിക്കാനത്തിനും വളഞ്ഞാക്കാനത്തിനും മധ്യേയുള്ള വലിയ വളവുകളിലൊന്നിലാണ് അപകടമുണ്ടായത്.

ബസ് വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് എതിരെ വന്ന കാറിന് മുകളിലേയ്ക്ക് മറിയുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന പോണ്ടിച്ചേരി സ്വദേശികളായ നാലുപേര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ മുണ്ടക്കയത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചെങ്കിലും പോലിസെത്തി ഗതാഗതം പുനസ്ഥാപിച്ചു. കുത്തിറക്കങ്ങളും വന്‍ വളവുകളും നിറഞ്ഞ കുട്ടിക്കാനം- മുണ്ടക്കയം റൂട്ടില്‍ തീര്‍ത്ഥാടകരുടെ തിരക്കേറിയതോടെ അപകടം വര്‍ധിച്ചിരിക്കുകയാണ്.
RELATED STORIES
സംവരണ പട്ടിക: ഇടതുസര്ക്കാര് ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല് തൊണ്ടയില് കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനബിദിനാഘോഷ സമയത്തിനിടെ മോഷണം; പ്രവാസിയുടെ വീട്ടില്നിന്ന് 35 പവന്...
30 Sep 2023 6:46 AM GMTഇഡി പേടി: സിനിമക്കാര് തെറ്റുകള് ചൂണ്ടിക്കാട്ടാന് ഭയപ്പെടുന്നുവെന്ന് ...
30 Sep 2023 5:49 AM GMTസംസ്ഥാനത്ത് നാളെവരെ കനത്ത മഴ തുടരും; 10 ജില്ലകളില് ഇന്ന് യെല്ലോ...
30 Sep 2023 2:36 AM GMTഗ്രോവാസുവിനെ ജയിലില് സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല് ...
29 Sep 2023 1:38 PM GMT