കുളമാവ് ഡാമില്‍ കാണാതായ സഹോദരങ്ങളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി
മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് കെ കെ ബിനുവിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 9.30 യോടെ വേങ്ങാനം തലയ്ക്കല്‍ ഭാഗത്തുനിന്ന് കണ്ടെത്തിയത്.

ഇടുക്കി: കുളമാവ് ഡാമില്‍ മീന്‍പിടിക്കുന്നതിനിടെ കാണാതായ സഹോദരങ്ങളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് കെ കെ ബിനുവിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ 9.30 യോടെ വേങ്ങാനം തലയ്ക്കല്‍ ഭാഗത്തുനിന്ന് കണ്ടെത്തിയത്.
പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവും. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് മല്‍സ്യബന്ധനത്തിനായി കുളമാവ് ഡാമില്‍ പോയ മുല്ലക്കാനം ചക്കിമാലി കോയിപ്പുറത്ത് കെ കെ ബിജു (38), സഹോദരന്‍ കെ കെ ബിനു (36) എന്നിവരെ കാണാതാവുന്നത്.

ബിജുവിന്റെ മൃതദേഹം തിങ്കളാഴ്ച ഡാമില്‍നിന്ന് കിട്ടിയിരുന്നു. സഹോദരന്‍ ബിനുവിനായി തിരച്ചില്‍ നടത്തിവരവെയാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെടുത്തത്.
പുലര്‍ച്ചെ മീന്‍വല അഴിക്കാന്‍ പോയ ഇരുവരും വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ല. നാല് ഡിങ്കികളിലായി തൊടുപുഴ, മൂവാറ്റുപുഴ അഗ്‌നി രക്ഷാസേനകളുടെ 11 അംഗ ഡൈവിങ് വിദഗ്ധരും ഉള്‍പ്പെടുന്ന സ്‌കൂബാ ടീമും ദുരന്തനിവാരണ സേനയുടെ രണ്ട് ടീമുമാണ് തിരച്ചില്‍ നടത്തിയത്.
RELATED STORIES
ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMTഗോവധ നിരോധനം: പശുക്കളെ വില്‍ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTമധ്യപ്രദേശില്‍ ആദിവാസി യുവതിയെ നടുറോഡില്‍ ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMT