മൂന്നാറില്‍ പുലിയുടെ ആക്രമണത്തില്‍ തൊഴിലാളിക്ക് പരിക്ക്
BY NSH21 March 2022 4:35 AM GMT

X
NSH21 March 2022 4:35 AM GMT
ഇടുക്കി: മൂന്നാറില്‍ പുലിയുടെ ആക്രമണത്തില്‍ തൊഴിലാളിക്ക് പരിക്കേറ്റു. കല്ലാര്‍ പുതുക്കാട് എസ്‌റ്റേറ്റില്‍ പശുവിനുള്ള പുല്ല് അരിയുന്നതിനിടെയാണ് തൊഴിലാളിയായ സേലെരാജന് നേരെ പുലിയുടെ ആക്രമണമുണ്ടായത്. സേലെരാജന് ഉച്ചത്തില്‍ നിലവിളിച്ചതോടെ പുലി കാട്ടിലേക്ക് ഓടിമറഞ്ഞു.
പുലിയുടെ നഖം കൊണ്ട് സേലെരാജന്റെ മുതുകില്‍ അഴത്തിലുള്ള അഞ്ചോളം മുറിവുകളുണ്ട്. മൂന്നാര്‍ ടാറ്റാ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ് ഇയാള്‍. കഴിഞ്ഞ കുറച്ചുനാളുകളായി തോട്ടംമേഖലയില്‍ പുലിയുടെയും കടുവയുടെയും സാന്നിധ്യമേറെയാണ്. തൊഴിലാളികളുടെ ഉപജീവനമാര്‍ഗമായ നിരവധി കന്നുകാലികളും കൊല്ലപ്പെട്ടു. നിരവധി പ്രതിഷേധങ്ങളും സമരങ്ങളുമാണ് വനം വകുപ്പിനെതിരേ ഉയര്‍ന്നുവരുന്നത്.
Next Story
RELATED STORIES
ജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില് മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMTഗോവധ നിരോധനം: പശുക്കളെ വില്ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTമധ്യപ്രദേശില് ആദിവാസി യുവതിയെ നടുറോഡില് ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന് നിര്ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMT