Idukki

പിക്കപ്പ് വാൻ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

പിക്കപ്പ് വാൻ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
X

അടിമാലി: പിക്കപ്പ് വാൻ തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കുരിശുപാറ തോട്ടിക്കാട്ടിൽ മനു മണിയാണ് രാത്രി പത്തരയോടെ ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്. പീച്ചാട് നിന്നും കുരിശുപാറക്ക് വരുന്നതിനിടയിൽ കുരിശുപാറ ടൗണിനും കുരിശുപാറ ശ്രീ മഹാദേവ ക്ഷേത്രത്തിനും ഇടയിൽ വച്ച് മനു ഓടിച്ചിരുന്ന വാഹനം പുഴയിലേക്ക് മറിയുകയായിരുന്നു.

രാത്രിയായതിനാൽ അപകടം നടന്ന വിവരം വൈകിയാണ് പരിസരവാസികൾ അറിഞ്ഞ്.വിവരമറിഞ്ഞ് പ്രദേശവാസികൾ എത്തിയപ്പോഴേക്കും വാഹനം പാതി വെള്ളത്തിൽ മുങ്ങിയിരുന്നു. ഏറെ പണിപ്പെട്ടാണ് ഓടിക്കൂടിയവർ ചേർന്ന് മനുവിനെ വാഹനത്തിൽ നിന്നും പുറത്തെടുത്തത്.ഉടൻ തന്നെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ.

Next Story

RELATED STORIES

Share it