മദ്യലഹരിയില്‍ വാക്കുതര്‍ക്കം; ഇടുക്കിയില്‍ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു
BY NSH22 Jan 2022 5:52 PM GMT
X
NSH22 Jan 2022 5:52 PM GMT
ഇടുക്കി: കാഞ്ഞാറിന് സമീപം യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു. കാഞ്ഞാര്‍ പൂച്ചപ്ര സ്വദേശി സനലാണ് കൊല്ലപ്പെട്ടത്. സുഹൃത്തായ അരുണിനെ പോലിസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സനലിനെ അരുണ്‍ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. അരുണിന്റെ വീട്ടില്‍വച്ചാണ് സനലിനെ വെട്ടിയത്.
അവിവാഹിതനായ അരുണ്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടില്‍ വച്ച് ഇരുവരും മദ്യപിക്കുന്നത് പതിവായിരുന്നു. മദ്യപാനത്തിനിടെ തര്‍ക്കമുണ്ടാവുകയും ഇതിനിടയില്‍ വാക്കത്തിയെടുത്ത് സനലിനെ വെട്ടുകയുമായിരുന്നെന്ന് പോലിസ് പറഞ്ഞു. വെട്ടേറ്റ സനല്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. താനാണ് വെട്ടിയതെന്ന് ആദ്യം ഓടിയെത്തിയ നാട്ടുകാരനോട് അരുണ്‍ പറഞ്ഞതായി നാട്ടുകാര്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
ചാംപ്യന്സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്പ്രദേശില് സ്ത്രീധനത്തിന്റെ പേരില് വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില് ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTറേഷന് കാര്ഡ് മസ്റ്ററിങ് നാളെ മുതല്
17 Sep 2024 4:49 AM GMT