Ernakulam

മോദി ഭരണകൂടം കോര്‍പറേറ്റുകളുടെ കൂടാരം: നൗഷാദ് മംഗലശ്ശേരി

വീണ്ടും അധികാരത്തിലേറിയ മോദി രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ നിലവിലുള്ള എല്ലാവകാശകളും ഇല്ലാതാക്കി. തൊഴിലാളികളെ മുതലാളിമാരുടെ അടിമകളാക്കുന്ന തൊഴില്‍ നിയമ പരിഷ്‌ക്കരണമാണ് നടപ്പിലാക്കുന്നത്. ഒഎസ്എച്ച് കോഡ് ബില്‍ കൊണ്ടുവരുന്നതിലൂടെ ലോകതൊഴിലാളികള്‍ സംഘടിത പോരാട്ടത്തിലൂടെ നേടിയെടുത്ത വ്യവസ്ഥപ്പോലും ഇല്ലാതാക്കി. ദിവസം 14 മണിക്കൂര്‍ വരെ പണിയെടുപ്പിക്കുവാന്‍ മുതലാളിമാര്‍ക്ക് അവസരം നല്‍കുകയാണ്

മോദി ഭരണകൂടം കോര്‍പറേറ്റുകളുടെ കൂടാരം:  നൗഷാദ് മംഗലശ്ശേരി
X

കൊച്ചി: റെയില്‍വേയടക്കം രാജ്യത്തെ പൊതു മേഖലകള്‍ ഒന്നടങ്കം കോര്‍പറേറ്റ് വല്‍ക്കരിക്കപ്പെടുന്ന മോദി ഭരണകൂടം കോര്‍പറേറ്റുകളുടെ കൂടാരമാണെന്ന് സോഷ്യല്‍ ഡമോക്രാറ്റിക് ട്രേഡ് യൂനിയന്‍(എസ്ഡിടിയു) സംസ്ഥാന ജനറല്‍ സക്രട്ടറി നൗഷാദ് മംഗലശ്ശേരി.കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ഡ്രൈവേഴ്‌സ് യൂനിയന്‍ യൂനിറ്റ് പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം.വീണ്ടും അധികാരത്തിലേറിയ മോദി രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്റെ നിലവിലുള്ള എല്ലാവകാശകളും ഇല്ലാതാക്കി. തൊഴിലാളികളെ മുതലാളിമാരുടെ അടിമകളാക്കുന്ന തൊഴില്‍ നിയമ പരിഷ്‌ക്കരണമാണ് നടപ്പിലാക്കുന്നത്. ഒഎസ്എച്ച് കോഡ് ബില്‍ കൊണ്ടുവരുന്നതിലൂടെ ലോകതൊഴിലാളികള്‍ സംഘടിത പോരാട്ടത്തിലൂടെ നേടിയെടുത്ത വ്യവസ്ഥപ്പോലും ഇല്ലാതാക്കി.

ദിവസം 14 മണിക്കൂര്‍ വരെ പണിയെടുപ്പിക്കുവാന്‍ മുതലാളിമാര്‍ക്ക് അവസരം നല്‍കുകയാണ്.സുപ്രിം കോടതി വിധിയായ തുല്യ ജോലിക്ക് തുല്യ കൂലിയെന്നത് സ്വപ്‌നമായി മാറും.ജനദ്രോഹവും തൊഴിലാളി വിരുദ്ധവുമായ നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ പ്രതികരിക്കേണ്ടവര്‍ നിശബദരാകുന്ന സഹചര്യത്തില്‍ ചിഗാഗോയിലെ സമരവീര്യം പകര്‍ന്ന് നല്‍കി തൊഴിലാളികളെ സമര സജ്ജരാക്കി പ്രതിഷേധങ്ങള്‍ ഉയര്‍ത്താന്‍ എസ്ഡിടിയു തയാറാകുമെന്നും നൗഷാദ് മംഗലശ്ശേരി പറഞ്ഞു. വിവിധ യൂനിയനുകളില്‍ നിന്നും എസ്ഡിടിയുവിേലക്ക് വന്നവര്‍ക്കുള്ള അംഗത്വവിതരണവും ചടങ്ങില്‍ നടന്നു. മേഖല പ്രസിഡന്റ് സുധീര്‍ യൂസഫ് അധ്യക്ഷത വഹിച്ചു.ജില്ല പ്രസിഡന്റ് റഷിദ് എടയപ്പുറം, ജില്ല ജനറല്‍ സെക്രട്ടറി സുധീര്‍ ഏലൂര്‍ക്കര, എസ്ഡിപിഐ വൈപ്പിന്‍ മണ്ഡലം പ്രസിഡന്റ അമീര്‍ എടവനക്കാട് സംസാരിച്ചു.എസ്ഡിടിയു ജില്ല സക്രട്ടറി മുഹമ്മദലി, ഖജാന്‍ജി നിഷാദ്, മേഖല സക്രട്ടറി നവാസ് നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it