Ernakulam

കെപിസിസി സെക്രട്ടറി എം കെ അബ്ദുള്‍ഗഫൂര്‍ഹാജി നിര്യാതനായി

കെപിസിസി സെക്രട്ടറി എം കെ അബ്ദുള്‍ഗഫൂര്‍ഹാജി നിര്യാതനായി
X

അരൂര്‍:കെപിസിസി സെക്രട്ടറി തുറവൂര്‍ മംഗലമുറ്റത്ത് മാളികയില്‍ എം കെ അബ്ദുള്‍ഗഫൂര്‍ഹാജി (81) നിര്യാതനായി.കേരളത്തിലെ കലാ,കായിക, സംസ്‌ക്കാരിക,രാഷ്ട്രിയ രംഗത്തെനിറ സാന്നിധ്യമായിരുന്നു.കയര്‍ഫെഡ്‌ചെയര്‍മാന്‍,കേരള മുസ്ലിം ജമാത്ത് കൗണ്‍സില്‍ ചേര്‍ത്തല താലൂക്ക് പ്രസിഡന്റ്, കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്,ജില്ലാ പഞ്ചായത്തംഗം, തുറവൂര്‍ കയര്‍ മാറ്റ്‌സ് ആന്റ് മാറ്റിംഗ് സഹകരണ സൊസൈറ്റി പ്രസിഡന്റ്, കുത്തിയതോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്,പറയകാട് സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ്, തുറവൂര്‍ കര്‍ഷക സംഘം പ്രസിഡന്റ്,പറയകാട് റിക്രറിയേഷന്‍ ക്ലബ്ബ് പ്രസിഡന്റ് ,പൊന്‍പുറം ജുമാമസ്ജ്ദ് പ്രസിഡന്റ്, പൊന്‍പുറം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇപ്പോള്‍ കുത്തിയതോട് ഗ്രാമപഞ്ചായത്തംഗമാണ്. മൃതദേഹം പൊന്‍പുറം ജുമാ മസ്ജിദില്‍ ഖബറടക്കി.ഭാര്യ: ജമീല .മക്കള്‍: സക്കീര്‍ഹുസൈന്‍ ( ബിസിനിസ്), സുനിതമോള്‍ ,മിനിമോള്‍.മരുമക്കള്‍: റജീന, അബ്ദുള്‍സലിം ( ബിസിനിസ് ), അബ്ദുള്‍സലാം ( ബിസിനിസ്, പെരുമ്പാവൂര്‍ മുനിസ്സിപ്പല്‍ മുന്‍ചെയര്‍മാന്‍).മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വയലാര്‍രവി എം.പി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,എ.ഐ.സി.സി.ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി, കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍, എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ,കെ.പി.സി.സി.ജനറല്‍ സെക്രട്ടറി അഡ്വ.സി.ആര്‍.ജയപ്രകാശ്,ഡി.സി.സി.പ്രസിഡന്റ് അഡ്വ. എം.ലിജു, എ.ഐ.സി.സി.അംഗം എ.എ.ഷുക്കൂര്‍, പി.റ്റി.തോമസ് എം.എല്‍.എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, മുന്‍ മന്ത്രി കെ.ബാബു,കോണ്‍ഗ്രസ് നേതാക്കളായ എന്‍.വേണുഗോപാല്‍, ജോണ്‍സണ്‍ എബ്രഹാം, ഷാനിമോള്‍ഉസ്മാന്‍ ,ജി.മുകുന്ദന്‍പിള്ള,സി.കെ.ഷാജിമോഹന്‍, എ.എം.ആരീഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമജോജോ, ജില്ലാ പഞ്ചായത്ത് അംഗം സജിമോള്‍ ഫ്രാന്‍സിസ്,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്.ശരത്,കേരളാ മുസ്ലിം ജമാത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.എ. പൂക്കുഞ്ഞ്, വി.കെ.ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, കെ.കെ.റ്റി.എഫ്.സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ബഷീര്‍ മൗലവി, സി.പി.എം.നേതാവ് ആനത്തലവട്ടംആനന്ദന്‍, സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍.നാസര്‍,സി.പി.എം.സംസ്ഥാന സെക്രട്ടറിയേറ്റ് മെംബര്‍ സി.ബി.ചന്ദ്രബാബു അടക്കം കേരളത്തിലെ വിവിധ രാഷ്ട്രിയ , സംസ്‌ക്കാരിക, സമുദായിക നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.




Next Story

RELATED STORIES

Share it