Ernakulam

ലഹരിക്കെതിരെ കൊച്ചി മണ്‍സൂണ്‍ മാരത്തണ്‍

ഇതോടൊപ്പം ഫണ്‍ റണ്ണും ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനുമായി പ്രത്യേക മല്‍സരവും നടത്തും.

ലഹരിക്കെതിരെ കൊച്ചി മണ്‍സൂണ്‍ മാരത്തണ്‍
X

തിരുവനന്തപുരം: ലഹരിക്കെതിരെ സംസ്ഥാന എക്സൈസ് വകുപ്പ് കൊച്ചിന്‍ മണ്‍സൂണ്‍ മാരത്തണ്‍ സംഘടിപ്പിക്കും. ഇതോടൊപ്പം ഫണ്‍ റണ്ണും ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനുമായി പ്രത്യേക മല്‍സരവും നടത്തും. ഈമാസം 12 ന് രാവിലെ 5.30 ന് മഹാരാജാസ് സ്റ്റേഡിയത്തില്‍ നിന്നും ആരംഭിക്കുന്ന ഹാഫ് മാരത്തണ്‍ വെല്ലിങ്ടണ്‍ ഐലന്റില്‍ എത്തി തിരികെ മഹാരാജാസ് സ്റ്റേഡിയത്തില്‍ സമാപിക്കും. ഫ്ളാഗ് ഓഫ് കൊച്ചി മേയര്‍ സൗമിനി ജയിന്‍ നിര്‍വഹിക്കും.

വിമുക്തി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി രാജീവ്, പ്രമുഖ ഫുട്ബോള്‍ താരം സി കെ വിനീത് സന്നിഹിതരാകും. ഫണ്‍ റണ്‍ രാവിലെ 6.30ന് മഹാരാജാസ് സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് ഷിപ്പ്യാര്‍ഡിലെത്തി തിരികെ മഹാരാജാസ് സ്റ്റേഡിയത്തില്‍ സമാപിക്കും. ഫണ്‍ റണ്ണിന്റെ ഫ്ളാഗ് ഓഫ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. പ്രവേശനം സൗജന്യം. കൊച്ചിന്‍ കലാഭവന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറും.

Next Story

RELATED STORIES

Share it