Ernakulam

ഇത് സമ്മാനം മാത്രമല്ല, ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം കൂടിയാണ്

ഇന്ത്യന്‍ ഒപ്‌റ്റോമെട്രിസ്റ്റ്‌സ് അസോസിയേഷന്റെ രാജ്യാന്തര സെമിനാറില്‍ പങ്കെടുത്ത അതിഥികള്‍ക്ക് നല്‍കിയ മെമന്റോ ആണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ആയി മാറിയത്.ഇതിന് സഹായിച്ചത് ചിത്രകാരനും ഫാക്റ്റിലെ സീനിയര്‍ കെമിസ്റ്റുമായ പ്രദീപ് പുരുഷോത്തമന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവന നല്‍കി അതിന്റെ രസീത് പ്രദീപിന് നല്‍കിയാല്‍ അവരുടെ ചിത്രം അദ്ദേഹം സൗജന്യമായി വരച്ചു നല്‍കുമെന്ന് അറിയിച്ചിരുന്നു

ഇത് സമ്മാനം മാത്രമല്ല, ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായം കൂടിയാണ്
X

കൊച്ചി:പ്രിയപ്പെട്ടവര്‍ക്കുള്ള സമ്മാനങ്ങള്‍ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ആയി മാറുന്നു. നെടുമ്പാശേരിയില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യന്‍ ഒപ്‌റ്റോമെട്രിസ്റ്റ്‌സ് അസോസിയേഷന്റെ രാജ്യാന്തര സെമിനാറില്‍ പങ്കെടുത്ത അതിഥികള്‍ക്ക് നല്‍കിയ മെമന്റോ ആണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ആയി മാറിയത്.ഇതിന് സഹായിച്ചത് ചിത്രകാരനും ഫാക്റ്റിലെ സീനിയര്‍ കെമിസ്റ്റുമായ പ്രദീപ് പുരുഷോത്തമന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ സംഭാവന നല്‍കി അതിന്റെ രസീത് പ്രദീപിന് നല്‍കിയാല്‍ അവരുടെ ചിത്രം അദ്ദേഹം സൗജന്യമായി വരച്ചു നല്‍കുമെന്ന് അറിയിച്ചിരുന്നു.

കഴിഞ്ഞ പ്രളയകാലത്തും ഇദ്ദേഹം ഇതേ രീതിയില്‍ ചിത്രങ്ങള്‍ വരച്ചു നല്‍കിയിരുന്നു. ഇദ്ദേഹത്തിന്റെ കാംപയിന്റെ ഭാഗമായി മെമന്റോയ്ക്കുള്ള തുക ഐഒഎ ഭാരവാഹികള്‍ ദുരിതാശ്വാസ നിധിയില്‍ നല്‍കുകയായിരുന്നു. ഇതിനു പകരമായി പ്രദീപ് വരച്ചു നല്‍കിയ അതിഥികളുടെ ചിത്രങ്ങള്‍ അവര്‍ക്ക് മെമന്റോ ആയി നല്‍കി.അതിഥികള്‍ക്കും ഇത് വ്യത്യസ്ഥ അനുഭവമായി. വിദേശത്തു നിന്നടക്കം നിരവധി പ്രമുഖരാണ് പരിപാടിയില്‍ പങ്കെടുത്തത്. അമേരിക്കയില്‍ നിന്നുള്ള ഡോ. നഥാന്‍ ശ്രാം മെമന്റോ സ്വീകരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ വകയായി ദുരിതാശ്വാസ സഹായം നല്‍കുമെന്ന് വേദിയില്‍ അറിയിച്ചു.റോജി എം ജോണ്‍ എം എല്‍ എ ആണ് മെമന്റോ വിതരണം ചെയ്തത്. ഐ ഒ എ ഒരു ലക്ഷം രൂപ നേരത്തെ സംഭാവന നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it