Ernakulam

ഭവന നിര്‍മ്മാണത്തിന് പുതിയ ആശയങ്ങള്‍ അനിവാര്യം : വേണു രാജാമണി

വൈറ്റില ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നോവേഷന്‍സിലെ (ആസാദി) ഈവര്‍ഷത്തെ പ്രവേശനോല്‍സവം 'ഡൗണ്‍ ഫെസ്റ്റ് 2020' ഉദ്ഘടനം ചെയ്തു

ഭവന നിര്‍മ്മാണത്തിന് പുതിയ ആശയങ്ങള്‍ അനിവാര്യം : വേണു രാജാമണി
X

കൊച്ചി : ഭവന നിര്‍മ്മാണത്തിന് പുതിയ ആശയങ്ങള്‍ അനിവാര്യമെന്ന് മുന്‍ നെതെര്‍ലാന്‍ഡ് അംബാസിഡര്‍ വേണു രാജാമണി. വൈറ്റില ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നോവേഷന്‍സിലെ (ആസാദി) ഈവര്‍ഷത്തെ പ്രവേശനോല്‍സവം 'ഡൗണ്‍ ഫെസ്റ്റ് 2020' ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജാ മണി.

സാധാരണക്കാരുടെ ധനസ്ഥിതിക്കും പരിസ്ഥിതി സൗഹാര്‍ദ്ദവുമായ വീടുകള്‍ നിര്‍മ്മിക്കുന്നതിനും, ചേരികളും,പൊതു ശൗചാലയങ്ങളും പൊതു സ്ഥലങ്ങളും, സര്‍ക്കാര്‍ ഓഫീസുകളും ഭാഗിയാകുന്നതിലും പുതിയ തലമുറ ആര്‍ക്കിടെക്ടുകള്‍ ശ്രദ്ധ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കോളജ് ചെയര്‍മാനും ഡയറക്ടറുമായ ആര്‍ക്കിടെക്ട് പ്രഫ. ബി ആര്‍ അജിത്, പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്ട് എസ് ആര്‍ വിപിന്‍, ആര്‍ക്കിടെക്ട് ആര്‍ ഗോപകുമാര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it